Kerala
നെഹ്റു ട്രോഫിക്കായുള്ള ആവേശത്തുഴയെറിഞ്ഞ് ക്ലബ്ബുകള്‍നെഹ്റു ട്രോഫിക്കായുള്ള ആവേശത്തുഴയെറിഞ്ഞ് ക്ലബ്ബുകള്‍
Kerala

നെഹ്റു ട്രോഫിക്കായുള്ള ആവേശത്തുഴയെറിഞ്ഞ് ക്ലബ്ബുകള്‍

Khasida
|
31 May 2018 7:08 PM GMT

സമയത്തെ അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുമെന്നതിനാൽ എല്ലാ ക്ലബുകളും കഠിന പ്രയത്നത്തിലാണ്.

ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ നെഹ്റു ട്രോഫി ജലോത്സവത്തിന് ക്ലബുകളുടെ പരിശീലനത്തിന് ആവേശമായി. സമയത്തെ അടിസ്ഥാനപ്പെടുത്തി വിജയിയെ തീരുമാനിക്കുമെന്നതിനാൽ എല്ലാ ക്ലബുകളും കഠിന പ്രയത്നത്തിലാണ്.

പുന്നമടക്കായലില്‍ ആവേശത്തുഴയെറിഞ്ഞ് കപ്പില്‍ മുത്തമിടണമെങ്കില്‍ ഇക്കുറി വേഗത പ്രധാന ഘടകമാണ്. അതിനാല്‍ നാളുകള്‍ക്ക് മുമ്പേ പരീശീലന ക്യാമ്പുകളുണര്‍ന്നു കഴിഞ്ഞു. വേമ്പനാടിന്റെ പരിസരങ്ങളിലെല്ലാം ഇപ്പോള്‍ വള്ളം കളിയുടെ ആര്‍പ്പു വിളികളിലാണ്.

ഒരു ചുണ്ടന്‍ വള്ളത്തിൽ തുഴയുന്ന നൂറിലധികം പേരുടെ താമസം ഭക്ഷണം, കെട്ടിട വാടകയടക്കം പരിശീലനത്തിന് വലിയ തുകയാണ് ഓരോ ക്ലബിനും ചിലവാകുന്നത്. പക്ഷേ പണം ഒരു പ്രശ്നമാക്കാതെ കുട്ടനാടിന്റെ തീരത്താകെ ആരവമുയര്‍ത്തുകയാണ്. ഒരോ ഓളത്തിന്റെയും താളത്തിനൊത്ത്.

Similar Posts