Kerala
ബല്‍റാമിനെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍ബല്‍റാമിനെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍
Kerala

ബല്‍റാമിനെ പിന്തുണച്ച് മാത്യു കുഴല്‍നാടന്‍

Jaisy
|
31 May 2018 3:18 PM GMT

കോണ്‍ഗ്രസിലെ യുവതലമുറയ്ക്ക് അഭിമാനപൂര്‍വ്വം അവതരിപ്പിക്കാന്‍ കഴിയുന്ന മുഖമാണ് വി.ടി ബല്‍റാം

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.സി അബുവുമായുള്ള തര്‍ക്കത്തില്‍ വി.ടി ബല്‍റാമിനെ പിന്തുണച്ച് മാത്യു കുഴല്‍നാടനും. മുതിര്‍ന്ന നേതാക്കള്‍ക്കുള്ള ബല്‍റാം വിരുദ്ധ മാനസികാവസ്ഥ ഭയം കൊണ്ട് ഉണ്ടാകുന്നതാണെന്ന് മാത്യു പരിഹസിക്കുന്നു. അത് വെറുമൊരു രോഗമല്ല, ഭയപ്പാടിന്റെ ശരീരഭാഷയാണ്. കോണ്‍ഗ്രസിലെ യുവതലമുറയ്ക്ക് അഭിമാനപൂര്‍വ്വം അവതരിപ്പിക്കാന്‍ കഴിയുന്ന മുഖമാണ് വി.ടി ബല്‍റാം. അദ്ദേഹത്തെപ്പോലും അംഗീകരിക്കാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയുന്നില്ല എന്നത് ദൌര്‍ഭാഗ്യകരമാണെന്നും മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Similar Posts