സൌമ്യ വധക്കേസ്: കേസിന്റെ നാള്‍വഴികള്‍
|2011 ഫെബ്രുവരി 1 രാത്രി 8.30 ന് എറണാകുളം-ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 23 വയസുള്ള മഞ്ഞക്കാവ് സ്വദേശി സൌമ്യ ആക്രമിക്കപ്പെട്ടു.
2011 ഫെബ്രുവരി 1 രാത്രി 8.30
എറണാകുളം-ഷോര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന 23 വയസുള്ള മഞ്ഞക്കാവ് സ്വദേശി സൌമ്യ ആക്രമിക്കപ്പെട്ടു. ട്രെയിനില്‍ നിന്ന് വീണ് ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡി.കോളജ് ആശുപത്രിയില്‍.
ഫെബ്രുവരി 2
സൌമ്യ ബലാത്സംഗത്തിനിരയായെന്ന് ആശുപത്രി അധികൃതര്‍. ചേലക്കര പൊലീസ് കേസെടുക്കുന്നു
ഫെബ്രുവരി 3
പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഒരു വികലാംഗനെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നു. ചാര്‍ലിയെന്നാണ് ഇയാള്‍ പേര് പരിചയപ്പെടുത്തുന്നത്.
ഫെബ്രുവരി 4
പിടിയിലായയാള്‍ സേലം സ്വദേശിയായ ഗോവിന്ദച്ചാമിയാണെന്ന് വ്യക്തമാകുന്നു. കേസ് രേഖപ്പെടുത്തുന്നു.
ഫെബ്രുവരി 6
ചികിത്സയിലായിരുന്ന സൌമ്യ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു
ജൂണ്‍ 6
തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതി കേസില്‍ സാക്ഷി വിസ്താരം ആരംഭിച്ചു
ഒക്ടോബര്‍ 10
മെഡി.കോളജ് ഫോറന്‍സിക് വിഭാഗം അസോ. പ്രൊഫ. ഡോ. ഉന്‍മേഷ് കോടതിയില്‍ പ്രതിക്ക് അനുകൂല മൊഴി നല്‍കുന്നു
ഒക്ടോബര്‍ 15
ഡോ ഉന്‍മേഷിന്റെ മൊഴി പൊലീസ് വീണ്ടുമെടുക്കുന്നു
ഒക്ടോബര്‍ 31
ഗോവിന്ദച്ചാമി കുറ്റക്കാരനെന്ന് തൃശൂര്‍ ഒന്നാം നമ്പര്‍ അതിവേഗ കോടതി കണ്ടെത്തി
നവംബര്‍ 5
കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി
നവംബര്‍ 11
വിചാരണ കോടതി ജഡ്ജി കെ രവീന്ദ്രബാബു ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചു
2013 ഡിസം 17
അതിവേഗ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു
2014 ജൂണ്‍ 9
വധശിക്ഷ പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദച്ചാമി സുപ്രീം കോടതിയില്‍ ഹരജി നല്‍കി
2016 സെപ്തംബര്‍ 15
ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കുന്നു. ഏഴ് വര്‍ഷം കഠിന തടവാക്കി ശിക്ഷ ചുരുക്കുന്നു.