കെ എസ് ആര്‍ ടി സില്‍ ഇന്ന് മുതല്‍ സത്യഗ്രഹ സമരം
|പിടിച്ചു വെച്ച ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് പ്രതിപക്ഷ സംഘടനകള്‍
കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സത്യഗ്രഹ സമരം നടത്തും. സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കുന്ന ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിലുള്ളത്. ആവശ്യങ്ങള്‍ അംഗീകരിക്കാതെ വന്നാല്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് സമരം ചെയ്യാനാണ് സംഘടനകളുടെ തീരുമാനം
സംസ്ഥാനത്തെ 104 കെ എസ് ആര്‍ ടി സി ഡിപ്പോകളിലും ഇന്ന് മുതല്‍ സത്യഗ്രഹം അനുഷ്ടിക്കാനാണ് കെ എസ് ടി വര്‍ക്കേഴ്സ് യൂണിയന്റേയും ഡ്രൈവേഴ്സ് യൂണിയന്റേയും തീരുമാനം. എല്ലാ മാസവും 30 ആം തിയതി ലഭിച്ചു കൊണ്ടിരുന്ന ശമ്പളം മുടങ്ങിയതിനെ കൂടാതെ മറ്റു ആനുകൂല്യങ്ങളും സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കുന്നതായാണ് ആരോപണം.
നിര്‍ത്തിവെച്ച ശമ്പള പരിഷ്കരണം പുനഃസ്ഥാപിക്കുക, ഇടക്കാല ആശ്വാസം അനുവദിക്കുക, പെന്‍വിഷന്‍ വിതരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ജീവനക്കാര്‍ ഉന്നയിക്കുന്നത്.