Kerala
Kerala
സ്വാശ്രയ പ്രശ്നം: സര്‍ക്കാര്‍ നിലപാടില്‍ സിപിഐയില്‍ തര്‍ക്കം
|31 May 2018 1:10 AM GMT
സമരം അനാവശ്യമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍
സ്വാശ്രയ വിഷയത്തിലെ സര്‍ക്കാര്‍ നിലപാടിനെ ചൊല്ലി സിപിഐയില്‍ തര്‍ക്കം. ഇന്ന് ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തിലാണ് തര്‍ക്കം ഉണ്ടായത്. സമരം അനാവശ്യമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. എന്നാല്‍ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇതിനെ എതിര്‍ത്ത് ചില അംഗങ്ങള്‍ രംഗത്തെത്തി. സ്വാശ്രയ വിഷയം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാത്തതിലും വിമര്‍ശം ഉയര്‍ന്നു. സിപഐയുടെ നിലപാട് കത്തിലൂടെ അറിയിക്കണമെന്ന ആവശ്യത്തിന് കോടിയേരിയെ നേരിട്ട് വിവരം അറിയിക്കാമെന്നായിരുന്നു സെക്രട്ടറി കാനം രാജേന്ദ്രന്റെ മറുപടി