കൊലപാതകങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനം: സുരേഷ് ഗോപി
|ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് വിരുദ്ധമായാലും സ്വന്തം നിലപാടില്‍ മാറ്റമില്ലെന്ന് സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞു
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയാണ് അണ്ടല്ലൂരില്‍ കൊല്ലപ്പെട്ട ബിജപി പ്രവര്‍ത്തകന്‍ സന്തോഷിന്റെ വീട്ടില്‍ സുരേഷ് ഗോപി എത്തിയത്. ബിജെപി പ്രാദേശിക നേതാക്കളും സുരേഷ് ഗോപിക്കൊപ്പം ഉണ്ടായിരുന്നു. സന്തോഷിന്റെ ഭാര്യ, ബേബി മക്കളായ സാംരഗ്, വിസ്മയ എന്നിവരുമായി ഏറെ നേരം സുരേഷ് ഗോപി സംസാരിച്ചു. മക്കളുടെ വിദ്യാഭ്യാസകാര്യത്തിലടക്കം കഴിയാവുന്ന എല്ലാ സഹായവും നല്‍കുമെന്ന് സന്തോഷിന്റെ ഭാര്യക്ക് സുരേഷ് ഗോപി വാഗ്ദാനം നല്‍കി
കണ്ണൂരിലെ കൊലപാതക രാട്രീയത്തെ ഒരുതരത്തിലും അംഗീകരിക്കാനാകില്ല. കൊലപാതകകം ആര് ചെയ്താലും അതിനെ ന്യായീകരിക്കാനാകില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന കൊലപാതകങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനം കൂടിയാണെന്നും സുരേഷ്ഗോപി പറഞ്ഞു.
കണ്ണൂരില്‍ സിപിഎം നടപ്പിലാക്കുന്ന കൊലപാതക രാഷ്ട്രീയത്തിനെതിരെ ദേശീയ തലത്തില്‍ ബിജെപി ആരംഭിക്കുന്ന പ്രചാരണത്തിന്റെ ഭാഗമായാണ് സുരേഷ് ഗോപിയുടെ സന്ദര്‍ശനമെന്ന് ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതിന്റെ മുന്നോടിയായി പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപി കണ്ണൂരിലെത്തിയതെന്നും ബിജെപി നേതൃത്വം വിശദീകരിക്കുന്നത്.