Kerala
പാതയോരത്തെ മദ്യശാല നിരോധം സര്‍ക്കാരിന് തിരിച്ചടിപാതയോരത്തെ മദ്യശാല നിരോധം സര്‍ക്കാരിന് തിരിച്ചടി
Kerala

പാതയോരത്തെ മദ്യശാല നിരോധം സര്‍ക്കാരിന് തിരിച്ചടി

Sithara
|
31 May 2018 9:22 PM GMT

മാറ്റിസ്ഥാപിക്കേണ്ട പാതയോരത്തെ മദ്യശാലകളില്‍ ബാറുകളും ഉള്‍പ്പെടുമെന്ന സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടി.

മാറ്റിസ്ഥാപിക്കേണ്ട പാതയോരത്തെ മദ്യശാലകളില്‍ ബാറുകളും ഉള്‍പ്പെടുമെന്ന സുപ്രീംകോടതി വിധി സര്‍ക്കാരിന് തിരിച്ചടി. ബാറുകള്‍ മാറ്റേണ്ടതില്ലെന്നായിരുന്നു എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈകൊണ്ട നിലപാട്. സംസ്ഥാനത്തെ എക്സൈസ് വര്‍ഷം മാര്‍ച്ച് 31ന് തീരുന്നതിനാല്‍ പാതയോരത്തെ മദ്യവില്‍പന ഇന്നത്തോടെ അവസാനിക്കും.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ബാറും ബിയര്‍, വൈന്‍ പാര്‍ലറും ഉള്‍പ്പെടെ എല്ലാ മദ്യശാലകളും മാറ്റേണ്ടിവരുമെന്നായിരുന്നു നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥ് സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. എന്നാല്‍ ബാറും ബിയര്‍, വൈന്‍ പാര്‍ലറും മാറ്റേണ്ടതില്ലെന്ന നിയമോപദേശം അറ്റോണി ജനറല്‍ മുഗുള്‍ രോഹത്ഗിയില്‍ ലഭിച്ചത് സര്‍ക്കാര്‍ പിടിവള്ളിയാക്കി. ഈ നിലപാടിനെ തള്ളുകയാണ് സുപ്രീംകോടതി ഇന്ന് ചെയ്തത്.

കേരളത്തിലെ എക്സൈസ് വര്‍ഷം മാര്‍ച്ചില്‍ തീരുന്നതിനാല്‍ സെപ്തംബര്‍ 30 എന്ന സമയപരിധി നീട്ടല്‍ സംസ്ഥാനത്തിന് ബാധകമാകില്ല. ഇന്നത്തോടെ പാതയോരത്തെ മദ്യവില്‍പന സംസ്ഥാനത്ത് അവസാനിക്കും. ആകെയുള്ള 815 ബിയര്‍ പാര്‍ലറില്‍ 500 എണ്ണെങ്കിലും പാതയോരത്താണ്. ഇവ മാറ്റുകയോ പൂട്ടുകയോ ചെയ്യേണ്ടിവരും. 34 ഫൈവ് സ്റ്റാര്‍ ബാറുകളില്‍ 20 എണ്ണമെങ്കിലും പാതയോരത്താണ്. ഇത് മാറ്റിസ്ഥാപിക്കല്‍ പ്രായോഗികമല്ല. അതിനാല്‍ ഹോട്ടലുകളിലെ ബാറുകള്‍ പൂട്ടുകയാകും ഉണ്ടാവുക. 144 ബിവറേജസ് ഔട്ട് ലെറ്റുകളും 9 കണ്‍സ്യൂമര്‍ സ്റ്റോറുകളും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. കോടതി വിധിയെ മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ സ്വാഗതം ചെയ്തു.

Similar Posts