പത്തനംതിട്ടയില്‍ ബിവറേജസ് ഔട്ട് ലെറ്റിനെതിരെ സമരം; ആത്മഹത്യാഭീഷണി
|പത്തനംതിട്ട നഗര പരിധിയിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിന് എതിരെ വ്യാപക പ്രതിഷേധം.
പത്തനംതിട്ട നഗര പരിധിയിൽ ബിവറേജസ് കോർപ്പറേഷന്റെ മദ്യശാലകൾ മാറ്റിസ്ഥാപിക്കുന്നതിന് എതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട റിംഗ് റോഡിലും ഓമല്ലൂരിലുമാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്നം ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ നാളെ ചർച്ച നടക്കും
പത്തനംതിട്ട റിംഗ് റോഡിൽ വേലൻ പറമ്പ് കോളനിക്ക് സമീപം മാറ്റിസ്ഥാപിച്ച ബിവറേജസ് ഔട്ട് ലെറ്റിൽ മദ്യം ഇറക്കുന്നതിന് വാഹനം എത്തിയതോടെ നഗരസഭ വൈസ് ചെയർമാനും കൗൺസിലർ അടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തിയത്. മണ്ണെണ്ണ കന്നാസുമായി ചിലർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പൊലീസ് ഇടപെട്ടു. കളക്ടറുടെ സാന്നിധ്യത്തിൽ പ്രശ്നം ചർച്ച ചെയ്യാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്.
അതേസമയം ഓമല്ലൂരിൽ മാറ്റി സ്ഥാപിച്ച ഔട്ട് ലെറ്റിനെതിരെ സമരം ചെയ്യുന്നവരെ മദ്യപർ കയ്യേറ്റം ചെയ്തതോടെ പ്രദേശത്ത് പൊലീസ് നിരീക്ഷണം ഏർപ്പെടുത്തിയിരിക്കുകയാണ്.