മൂന്നാറിലെ മുതിരപ്പുഴയാറിന്റെ തീരങ്ങള്‍ കൈയ്യേറ്റകാരുടെ പിടിയില്‍
|1924 ലെ ശക്തമായ വെള്ളപ്പൊക്കത്തില്‍ ട്രാക്കുകള്‍ തകര്‍ന്നു. റെയില്‍ ഗതാഗതം നിലച്ചു. പിന്നീട് ഒരിക്കലും ഇടുക്കി റെയിലെ ഭൂപടത്തില്‍ ഇടം നേടിയില്ല. മുതിരപ്പുഴയാര്‍ നിറഞ്ഞു കവിഞ്ഞില്ല.
മൂന്നാറിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധിപേരാണ് ഹൈറേഞ്ചില്‍ എത്തുന്നത്. എന്നാല്‍ ഇന്നു കാണുന്ന ഈ പ്രകൃതി ഭംഗി അനുദിനം നശിക്കുകയാണെന്ന സത്യം പലര്‍ക്കുമറിയില്ല. അത് അറിയണമെങ്കില്‍ പഴയ മൂന്നാറിന്റെ സൗന്ദര്യം മനസിലാക്കണം.
മൂന്നു ആറുകളുടെ സംഗമ സ്ഥാനമാണ് മൂന്നാര്‍. മുതിരപ്പുഴയാര്‍, മാട്ടുപ്പെട്ടിയാര്‍, നല്ലതണ്ണിയാര്‍ ഇവ മൂന്നും മൂന്നാറിന്റെ ഹൃദയഭാഗത്ത് സംഗമിച്ച് ഒഴുകുന്നു. അവയുടെ ഭംഗി ബ്രട്ടീഷുകാരുടെ കാലത്തെടുത്ത ഈ ചിത്രങ്ങള്‍ നമുക്ക്.
കാട്ടിതരുന്നു. മൂന്നാര്‍ ബ്രട്ടീഷുകാരുടെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു. 1924 വരെ ഇവടെ തീവണ്ടിയും
ഓടിയിരുന്നു.1924 ലെ ശക്തമായ വെള്ളപ്പൊക്കത്തില്‍ ട്രാക്കുകള്‍ തകര്‍ന്നു. റെയില്‍ ഗതാഗതം നിലച്ചു. പിന്നീട് ഒരിക്കലും ഇടുക്കി റെയിലെ ഭൂപടത്തില്‍ ഇടം നേടിയില്ല. മുതിരപ്പുഴയാര്‍ നിറഞ്ഞു കവിഞ്ഞില്ല.
ഒരിക്കല്‍ നിറഞ്ഞു കവിഞ്ഞ് പതൊവുകിയ മുതിരപ്പുഴയാറിന്റെ ഇന്നത്തെ അവസ്ഥ ഈ ദ്യശ്യങ്ങള്‍ നമ്മോട് പറയും. മാലിന്യവും പേറി ഞെങ്ങിഞെരുങ്ങി ഒരു നേര്‍ രേഖപോലെ സഞ്ചരിക്കുന്ന മുതിരപ്പുഴയാറിന്റെ ഈ ദ്യശ്യങ്ങള്‍.