കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ കരാര്‍ നീട്ടി
|മെയ് 31 -ന് കരാര്‍ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം
ഡിഎംആര്‍സിയുമായുള്ള കൊച്ചി മെട്രോയുടെ ആദ്യഘട്ടത്തിന്റെ കരാര്‍ നീട്ടി. മെയ് 31 -ന് കരാര്‍ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിലെ ശേഷിക്കുന്ന നിര്‍മാണ പ്രവര്‍ത്തികള്‍ക്കായി നാല്പത്തിരണ്ടെ ദശാംശം ഏഴ് ഒന്ന് കോടി അധികമായി നല്‍കാനും കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ആലുവ മുതല്‍ വൈറ്റില വെരെയാണ് കൊച്ചി മെട്രോയുടെ ആദ്യഘട്ടമായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഇത് ആലുവ മുതല്‍ മഹാരാജാസ് വരെയാക്കി പുനര്‍നിശ്ചയിച്ചിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നത ആലുവ മുതല്‍ പാലാരിവട്ടം വരെയാണ്. നിശ്ചിത സമയത്ത് ആദ്യഘട്ടം മുഴുവനായി പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നതോടെയാണ് ഈ തീരുമാനമെടുത്തിരുന്നത്. ആദ്യഘട്ട മെട്രോയുടെ പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഡിഎംആര്‍സിക്ക് അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കാന്‍ 41.71 കോടി അധികമായി അനുവദിക്കാന്‍ KMRL ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനമെടുത്തു. ഭൂമിയേറ്റെടുക്കുന്നതില്‍ വന്ന കാലതാമസം ഉപകരാര്‍ ഏറ്റെടുത്ത കോണ്ട്രാക്ടര്മാരുടെ വരുത്തിയ വീഴ്ച തുടങ്ങിയ കാരണങ്ങളാണ് നിര്‍മാണം വൈകുന്നതിന് വഴിതെളിച്ചതെന്നാണ് വാദം. അതേസമയം മെട്രോ ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതോടെ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള ഭാഗത്തിന്റെ അന്തിമ മിനുക്ക് പണികള്‍ പൂര്‍ത്തിയാക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ് .സ്റ്റേഷനുകളും മെട്രോ പാതകളും പൂര്‍ണമാണെന്നാണ് KMRL-ന്റെ അവകാശവാദം.