Kerala
തോട്ടം തൊഴിലാളികള്‍ ഇത്തവണയും തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ബിജിമോള്‍തോട്ടം തൊഴിലാളികള്‍ ഇത്തവണയും തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ബിജിമോള്‍
Kerala

തോട്ടം തൊഴിലാളികള്‍ ഇത്തവണയും തന്നെ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ബിജിമോള്‍

admin
|
31 May 2018 6:02 PM GMT

പീരുമേട്ടില്‍ സിറ്റിംഗ് എംഎല്‍എ ഇ എസ് ബിജിമോള്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിരക്കിലാണ്.

പീരുമേട്ടില്‍ സിറ്റിംഗ് എംഎല്‍എ ഇ എസ് ബിജിമോള്‍ പ്രചാരണത്തിന്റെ ആദ്യ ഘട്ടത്തിരക്കിലാണ്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ വോട്ടാണ് ഈ മണ്ഡലത്തിലെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ തോട്ടം മേഖല കേന്ദ്രീകരിച്ചാണ് ബിജിമോള്‍ പ്രചാരണം നടത്തുന്നതും.

ഇടുക്കിജില്ലയില്‍ ചായതോട്ടങ്ങള്‍ ഉള്ള രണ്ടു മണ്ഡലങ്ങളാണ് പീരുമേടും ദേവികുളവും. എന്നാല്‍ ചെറുതും വലുതുമായ അനേകം തോട്ടങ്ങള്‍ പൂട്ടികിടക്കുന്ന മണ്ഡലവും പീരുമേട്. ഇതില്‍ പീരുമേട് ടീ കമ്പനി പൂട്ടിയിട്ട് 15 വര്‍ഷമാകുന്നു. ആയിരകണക്കിന് തൊഴിലാളികള്‍ പതിറ്റാണ്ടുകളായി ഈ മണ്ഡലത്തില്‍ സമരത്തിലുമാണ്. അയ്യായിരം വോട്ടിന് താഴെ മാത്രം ഭൂരിപക്ഷമുണ്ടാവാറുള്ള പീരുമേട്ടില്‍ തോട്ടം തൊഴിലാളികളുടെ വോട്ടുകള്‍ നിര്‍ണ്ണായകമാണ്.

തമിഴ് വോട്ടുകള്‍ ധാരാളമുള്ള തോട്ടം മേഖലകളില്‍ തമിഴില്‍ ഉള്ള ഫളക്സും പോസ്റ്ററുകളും നിരന്നു കഴിഞ്ഞു. എന്നാല്‍ രാഷ്ടീയ നേതൃത്വങ്ങളോട് മുഖം തിരിച്ചു നില്‍ക്കുന്ന തൊഴിലാളി വോട്ടുകള്‍ നേടുവാനാണ് ഇരുമുന്നണികളും മണ്ഡലത്തില്‍ ശ്രമിക്കുന്നത്. ഈ വോട്ടുകള്‍ ഏറെയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാര്‍ഥി ആയിരുന്ന ബിജിമോള്‍ക്കായിരുന്നു. ഇത്തവണയും ഈ വോട്ടുകള്‍ ഉറപ്പിച്ചു നിറുത്തുവാന്‍ ഈ മേഖല കേന്ദീകരിച്ച് ശക്തമായ പ്രചരണം നടത്തുവാനാണ് ഇടതുപക്ഷത്തിന്റെയും സിറ്റിംഗ് എംഎല്‍എ കൂടിയായ ബിജിമോളുടേയും ശ്രമം.

Similar Posts