77 മണിക്കൂര്‍ പ്രസംഗിച്ച് ഗിന്നസ് റെക്കോര്‍ഡിടാന്‍ ബിനു കണ്ണന്താനം
|തുടര്‍ച്ചയായി 77 മണിക്കൂര്‍ പ്രസംഗിച്ച് ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കാനൊരുങ്ങി പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ ബിനു കണ്ണന്താനം.
തുടര്‍ച്ചയായി 77 മണിക്കൂര്‍ പ്രസംഗിച്ച് ഗിന്നസ് റെക്കോഡില്‍ ഇടംപിടിക്കാനൊരുങ്ങി പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍ ബിനു കണ്ണന്താനം. കോട്ടയം ചൈതന്യ പാസ്റ്ററല്‍ സെന്ററിലാണ് മാരത്തോണ്‍ പ്രസംഗം നടക്കുന്നത്. ഗിന്നസ് കടമ്പ കടക്കുമോയെന്ന് വെള്ളിയാഴ്ച്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അറിയാം .
പ്രസംഗം അത്ര പ്രയാസമുള്ള കാര്യമൊന്നുമല്ല ബിനു കണ്ണന്താനത്തിന്. വ്യക്തിത്വ വികസന ക്ലാസുകളിലടക്കം
മണിക്കൂറുകളോളം ബിനു പ്രസംഗിച്ചിട്ടുണ്ട്. ഇതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് റെക്കോര്‍ഡിനായി
ഇത്തരത്തിലൊരു ശ്രമം നടത്താന്‍ കാരണമായത്. ജീവിത വിജയം എങ്ങനെ കരസ്ഥമാക്കാം എന്ന വിഷയത്തിലാണ് പ്രസംഗം തുടരുന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയോടെ ആരംഭിച്ച മാരത്തോണ്‍ പ്രസംഗം എട്ടാം തീയതി ഉച്ചകഴിഞ്ഞ് രണ്ടരയോടെ സമാപിക്കും.
72 മണിക്കൂര്‍ 32 മിനിട്ടാണ് നിലവിലെ ലോക റൊക്കോഡ്. ഈ കടമ്പ കടക്കാന്‍ കഴിഞ്ഞാല്‍ സ്വന്തം
പേരിനൊപ്പം ഗിന്നസ് ലോക റെക്കോഡ് ചേര്‍ത്തുവയ്ക്കാന്‍ ബിനു കണ്ണന്താനത്തിന് കഴിയും. കേന്ദ്രമന്ത്രിയായ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ സഹോദരനാണ് ബിനു.