Kerala
കാണികളെ കൊള്ളയടിച്ച് സംഘാടകര്‍, കൊച്ചിയിലെ കാണികള്‍ വലഞ്ഞുകാണികളെ കൊള്ളയടിച്ച് സംഘാടകര്‍, കൊച്ചിയിലെ കാണികള്‍ വലഞ്ഞു
Kerala

കാണികളെ കൊള്ളയടിച്ച് സംഘാടകര്‍, കൊച്ചിയിലെ കാണികള്‍ വലഞ്ഞു

Subin
|
31 May 2018 12:49 PM GMT

രണ്ട് കളികളും കാണാനായി ടിക്കറ്റെടുത്തവര്‍ പ്രതിഷേധിച്ച് പുറത്തുപോയതോടെ ഉത്തര കൊറിയ നൈജര്‍ മത്സരം കാണാനുണ്ടായത് ഏറെക്കുറെ ഒഴിഞ്ഞ ഗാലറി.

അണ്ടര്‍ 17 ഫുട്‌ബോള്‍ മത്സരം കാണാനായി കൊച്ചി സ്‌റ്റേഡിയത്തിലെത്തിയ കാണികള്‍ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു. വെള്ളത്തിനും ഭക്ഷണത്തിനും അമിതവില ഈടാക്കിയത് കാരണം കാണികളില്‍ പകുതിയും രണ്ടാമത്തെ കളി കാണാന്‍ നില്‍ക്കാതെ മടങ്ങി. കളി കാണാനെത്തുന്നവരെ കൊള്ളയടിക്കുന്ന സംഘാടകര്‍ക്കെതിരെ പ്രതിഷേധിച്ചാണ് ഫുട്‌ബോള്‍ ആരാധകര്‍ സ്‌റ്റേഡിയം വിട്ടത്.

സ്‌റ്റേഡിയത്തിനകത്തേക്ക് പുറത്തുനിന്നുള്ള വെള്ളമോ ഭക്ഷണമോ അനുവദിച്ചിരുന്നില്ല. അകത്ത് ചെന്നപ്പോഴോ, പുറത്ത് 20 രൂപയുടെ കുപ്പി വെള്ളത്തിന് ഈടാക്കിയത് 50 രൂപ. ഭക്ഷണത്തിനും പൊള്ളുന്ന വില. പ്രിയപ്പെട്ട ടീമിനായി ആര്ര്‍ത്തുവിളിച്ച കാണികള്‍ തൊണ്ട വരണ്ട് ചാവുമെന്ന അവസ്ഥയിലായി. പുറത്തുപോയി വെള്ളം കുടിച്ചിട്ട് വരാമെന്നുവച്ചാല്‍ അതിനും വഴിയില്ല. പുറത്തിറങ്ങിയാല്‍ പിന്നെ അകത്തേക്ക് അനുമതിയില്ല.

സ്‌റ്റേഡിയത്തിലെ സൗകര്യങ്ങളെക്കുറിച്ചും പരാതി ഉയര്‍ന്നു. രണ്ട് കളികളും കാണാനായി ടിക്കറ്റെടുത്തവര്‍ പ്രതിഷേധിച്ച് പുറത്തുപോയതോടെ ഉത്തര കൊറിയ നൈജര്‍ മത്സരം കാണാനുണ്ടായത് ഏറെക്കുറെ ഒഴിഞ്ഞ ഗാലറി.

Similar Posts