Kerala
അമൃതാനന്ദമയിയുടെ സഹോദരങ്ങള്‍ നിയമം ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നുഅമൃതാനന്ദമയിയുടെ സഹോദരങ്ങള്‍ നിയമം ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു
Kerala

അമൃതാനന്ദമയിയുടെ സഹോദരങ്ങള്‍ നിയമം ലംഘിച്ച് തണ്ണീര്‍ത്തടം നികത്തുന്നു

Sithara
|
31 May 2018 3:34 PM GMT

നികത്തിയ ശേഷം ഭൂമി അമൃതാനന്ദമയീ മഠത്തിന് കൈമാറുമെന്നാണ് ആരോപണം.

കൊല്ലം ക്ലാപ്പനയിലും വള്ളിക്കാവിലും വീണ്ടും തണ്ണീര്‍ത്തടം നികത്തല്‍ വ്യാപകമായി. അമൃതാനന്ദമയിയുടെ സഹോദരി കസ്തൂരിയമ്മ, സഹോദരന്‍ സതീശന്‍ എന്നിവര്‍ വാങ്ങിക്കൂട്ടിയ സ്ഥലങ്ങളിലാണ് നികത്തല്‍ സജീവമായിരിക്കുന്നത്. നികത്തിയ ശേഷം ഭൂമി അമൃതാനന്ദമയീ മഠത്തിന് കൈമാറുമെന്നാണ് ആരോപണം.

ക്ലാപ്പന, കുലശേഖരപുരം പഞ്ചായത്തുകളിലാണ് തണ്ണീര്‍ത്തടം വ്യാപകമായി നികത്തി കൊണ്ടിരിക്കുന്നത്. പലതിന്‍റെയും ഉടമസ്ഥാവകാശം അമൃതാനന്ദമയിയുടെ സഹോദരി കസ്തൂരയമ്മക്കും സഹോദരന്‍ സതീശനുമാണ്. അമൃതാമഠത്തിന് കൈമാറാനാണ് ഭൂമി നികത്തുന്നതെന്നാണ് ആരോപണം.

യുവജന സംഘടനകള്‍ നികത്തലിനെതിരെ രംഗത്തെത്തിയെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭവത്തില്‍ നിശബ്ദത പാലിക്കുകയാണ്.

Similar Posts