Kerala
കൊയിലാണ്ടിയില്‍ ഹാട്രിക് പ്രതീക്ഷയില്‍ ഇടതുമുന്നണികൊയിലാണ്ടിയില്‍ ഹാട്രിക് പ്രതീക്ഷയില്‍ ഇടതുമുന്നണി
Kerala

കൊയിലാണ്ടിയില്‍ ഹാട്രിക് പ്രതീക്ഷയില്‍ ഇടതുമുന്നണി

admin
|
31 May 2018 7:34 PM GMT

പത്ത് വര്‍ഷമായി ഇടത് മുന്നണി കൈവശം വെച്ച മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഹാട്രിക് പ്രതീക്ഷയിലാണ് കൊയിലാണ്ടിയില്‍ ഇടത് മുന്നണി.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനെതിരെ സംസ്ഥാനത്ത് ആദ്യം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ട മണ്ഡലമാണ് കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി. തിരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നേരത്തെ പ്രതിഷേധിച്ചവര്‍ ഇന്ന് യു‌ഡിഎഫിന് വേണ്ടി കളത്തില്‍ സജീവമാണ്. പത്ത് വര്‍ഷമായി ഇടത് മുന്നണി കൈവശം വെച്ച മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാനാവുമെന്ന് യുഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ ഹാട്രിക് പ്രതീക്ഷയിലാണ് കൊയിലാണ്ടിയില്‍ ഇടത് മുന്നണി.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. ഇത് തന്നെയാണ് ഇരു മുന്നണികളുടെയും നിയമസഭ തിരഞ്ഞെടുപ്പിലെ പ്രപതീക്ഷയും ചങ്കിടിപ്പും. ദേശീയ സംസ്ഥാന വിഷയങ്ങള്‍ക്കൊപ്പം കുടിവെള്ളം മുതല്‍ ശ്മശാനം വരെ പ്രചരണ വിഷയങ്ങളാണ് കൊയിലാണ്ടിയില്‍. മറ്റ് മണ്ഡലങ്ങളിലെ വികസന കുതിപ്പ് കൊയലാണ്ടിയില്‍ ഇല്ലാതെ പോയതിന്‍റെ കാരണം എം എല്‍ എയുടെ പിടിപ്പ് കേടാണെന്ന് യു ഡി എഫ് ആരോപിക്കുമ്പോള്‍ പ്രതിപക്ഷ എംഎല്‍‌എയായതിനാല്‍ കൊയിലാണ്ടിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നുവെന്ന് ഇടത് മുന്നണി പറയുന്നു. കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ ഇല്ലാത്തതുമായി ബന്ധപ്പെട്ട് ഈ ആരോപണ പ്രത്യാരോപണങ്ങള്‍ തീപാറുകയാണ് മണ്ഡലത്തില്‍

പയ്യോളി മനോജ് വധക്കേസ് അട്ടിമറിക്കാന്‍ ഇടത് വലത് മുന്നണികള്‍ ഒന്നിച്ചെന്നാണ് ബിജെപിയുടെ പ്രധാന ആരോപണം. വെല്‍ഫെയര്‍ പാര്‍ട്ടി, സിപിഐ എംഎല്‍, എസ്ഡിപിഐ തുടങ്ങിയ സ്ഥാനാര്‍ത്ഥികളും മത്സര രംഗത്തുണ്ട് മണ്ഡലത്തില്‍. മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ അടിയൊഴുക്കുകള്‍ വിധി നിര്‍ണ്ണയിക്കുന്ന സംസ്ഥാനത്തെ മണ്ഡലങ്ങളിലൊന്നായി മാറുകയാണ് ഇത്തവണ കൊയിലാണ്ടിയും.

Similar Posts