Kerala
മധുവിനെ മർദ്ദിച്ച് കൊന്ന മുഴുവൻ പ്രതികളേയും റിമാന്റ് ചെയ്തുമധുവിനെ മർദ്ദിച്ച് കൊന്ന മുഴുവൻ പ്രതികളേയും റിമാന്റ് ചെയ്തു
Kerala

മധുവിനെ മർദ്ദിച്ച് കൊന്ന മുഴുവൻ പ്രതികളേയും റിമാന്റ് ചെയ്തു

Muhsina
|
31 May 2018 2:28 PM GMT

അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ മര്‍ദിച്ചു കൊന്ന കേസില്‍ പ്രതികളെ റിമാന്‍റ് ചെയ്തു. മണ്ണാര്‍ക്കാട് പട്ടിക ജാതി പട്ടിക വര്‍ഗ പ്രത്യേക കോടതിയാണ് പ്രതികളെ റിമാന്‍റ് ചെയ്തത്.

മധുവിനെ മർദ്ദിച്ച് കൊന്ന കേസിലെ മുഴുവൻ പ്രതികളേയും കോടതി റിമാന്റ് ചെയ്തു. മണ്ണാർക്കാട് പട്ടികജാതി-പട്ടികവർഗ കോടതിയാണ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തത്. അതേ സമയം കേസിൽ സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് അട്ടപ്പാടിയിലെത്തിയ മന്ത്രി എകെ ബാലൻ പറഞ്ഞു.

മധുവിന്റെ കൊലപാത കേസിൽ അറസ്റ്റിലായ 16 പ്രതികളുടേയും വൈദ്യ പരിശോധന 11 മണിയോടെയാണ് അഗളി പോലീസ് സ്റ്റേഷനിൽ പൂർത്തിയായത്. ഒരു മണിക്കൂറിന് ശേഷം നേരെ മണ്ണാർക്കാട് കോടതിയിലേക്ക്. 1:15ന് പ്രതികളെല്ലാവരും കോടതിക്കകത്തേക്ക്.

പട്ടികജാതി-പട്ടികവർഗ സ്പ്ഷ്യെൽ കോടതിയിൽ കേസ് പരിഗണിച്ച മുൻസിഫ് ജഡ്ജി എം രമേശൻ പ്രതികളെ റിമാന്റ് ചെയ്തു. 2 മണിക്ക് മണ്ണാർക്കാട്ട് നിന്ന് തിരിച്ച പോലീസ് വാഹനം 3.15 ന് പാലക്കാട് സബ് ജയിലിലെത്തി. പ്രതികളെ തൊട്ടടുത്ത ദിവസം തന്നെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് അപേക്ഷ സമർപ്പിക്കും. അതേ സമയം ഇന്ന് അട്ടപ്പാടിയിലെത്തി മധുവിന്റ വീട് സന്ദർശിച്ച മന്ത്രി എകെ ബാലൻ കേസിൽ സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് അറിയിച്ചു.

Similar Posts