ജനപ്രതിനിധികള്‍ പ്രതികളാവുന്ന കേസുകള്‍ക്കായി കോടതി
|എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നത്
സംസ്ഥാനത്ത് എംപിമാരും എംഎല്‍എമാരും പ്രതികളാവുന്ന ക്രിമിനല്‍ കേസുകള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതി ഇന്ന് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങും. എല്ലാ സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള പ്രത്യേക കോടതി സ്ഥാപിക്കണമെന്ന സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ കോടതി പ്രവര്‍ത്തനമാരംഭിക്കുന്നത്.
എറണാകുളം ജില്ലാക്കോടതി സമുച്ചയത്തിലാണ് പ്രത്യേക കോടതി പ്രവര്‍ത്തനമാരംഭിക്കുന്നത്. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ പദവിയുള്ള കോടതിയാകും ഇത്. ഏറ്റവും മുതിര്‍ന്ന അഞ്ച് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റുമാരില്‍ ഒരാളെയാണ് പ്രത്യേക കോടതിയിലേക്ക് നിയോഗിക്കേണ്ടത്. 14 ജീവനക്കാരും സ്പെഷല്‍ കോടതിയിലുണ്ടാവും. എംപി, എംഎല്‍എ പദവിയുള്ള ജനപ്രതിനിധകള്‍ പ്രതികളാവുന്ന കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വിചാരണ നടപടികള്‍ വേഗത്തിലാക്കുകയാണ് പ്രത്യേക കോടതിയുടെ ലക്ഷ്യം. കൂടുതല്‍ ഗൌരവമുള്ള കുറ്റകൃത്യങ്ങള്‍ സെഷന്‍സ് കോടതികളിലാകും വിചാരണ ചെയ്യുക. ജില്ലാക്കോടതി സമുച്ചയത്തില്‍ ഒരുക്കിയിരിക്കുന്ന പരിപാടിയില്‍ ജസ്റ്റിസ് സുരേന്ദ്ര മോഹന്‍ പ്രത്യേക കോടതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.