Kerala
ശ്രീജിത്തിന്റെ മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍ശ്രീജിത്തിന്റെ മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
Kerala

ശ്രീജിത്തിന്റെ മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Subin
|
31 May 2018 8:33 AM GMT

ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്.

എറണാകുളം വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ് മരിച്ച ശ്രീജിത്തിന്റെ മരണത്തില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. കളമശ്ശേരി എആര്‍സി ക്യാമ്പിലെ പൊലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍.

അതേസമയം ശ്രീജിത്തിന് കസ്റ്റഡിയിൽ മർദനമേറ്റെന്ന സൂചന നൽകുന്നതാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്‌. മർദ്ദനത്തെ തുടർന്ന് അണുബാധയുണ്ടായി. മുറിവുകളും ക്ഷതങ്ങളും ആയുധങ്ങൾ കൊണ്ട് ഉള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്. കയ്യോ കാലോ ഉപയോഗിച്ചുള്ള മർദ്ദനത്തിന്റെ ക്ഷതങ്ങളാണ് ഇവ. നെഞ്ചിലും അടിവയറ്റിലും ക്ഷതമേറ്റ പാടുകളുണ്ട്. മുറിവുകൾക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. മർദ്ദനമേറ്റ ഭാഗങ്ങൾ കൂടുതൽ പരിശോധക്ക് അയച്ചു. ശ്രീജിത്തിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി പറവൂര്‍ നിയോജക മണ്ഡലത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമമാണ് അരങ്ങേറിയത്.

മൂവാറ്റുപുഴ ആര്‍ഡിഒ, എറണാകുളം റേഞ്ച് ഐജി, ഡിഎംഒ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ശ്രീജിതിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്തത്. തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തിച്ച് പോസ്റ്റുമാര്‍ട്ടം നടത്തി. വരാപ്പുഴയില്‍ വീടാക്രമിക്കുകയും ഇതില്‍ മനംനൊന്ത് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്യാനുമിടയായ സംഭവത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജീത്ത് കസ്റ്റഡിയില്‍ തുടരവെ ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് മരിച്ചത്. അതേസമയം ശ്രീജിത്തിന്റെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപവത്കരിച്ചു. ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനാണ് അന്വേഷണ ചുമതല. മുന്‍വിധിയോടെ അന്വേഷണത്തെ കാണേണ്ടതില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ പ്രതികരിച്ചു. പൊലീസ് അതിക്രമത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് മനുഷ്യാവകാശക്കമ്മീഷന്‍ ആവശ്യപ്പെട്ടു

ബിജെപി ഹര്‍ത്താല്‍ പൂര്‍ണമാണ്. പലവാഹനങ്ങളും ഹര്‍ത്താലനുകൂലികള്‍ തടയുകയും വാഹനത്തിലെത്തിയവരെ മര്‍ദിക്കുകയും ചെയ്തു. പിഞ്ചുകുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാനായെത്തിയ യുവാവിനെ ബിജെപി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. പരീക്ഷയ്ക്ക് പോകാനായി എത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞുവെച്ച പ്രവര്‍ത്തകര്‍ ഇവര്‍ക്കുനേരെ അസഭ്യ വര്‍ഷം നടത്തി. റോഡ് ഉപരോധം നടത്തുകയും അക്രമം അഴിച്ചുവിടുകയും ചെയ്ത പ്രവര്‍ത്തകരെ തടയാന്‍ പോലീസ് തയ്യാറായില്ല.

Similar Posts