Kerala
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയുടെ ഇടപെടല്‍ കാരണമെന്ന് എല്‍ഡിഎഫും യുഡിഎഫുംചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയുടെ ഇടപെടല്‍ കാരണമെന്ന് എല്‍ഡിഎഫും യുഡിഎഫും
Kerala

ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് വൈകുന്നത് ബിജെപിയുടെ ഇടപെടല്‍ കാരണമെന്ന് എല്‍ഡിഎഫും യുഡിഎഫും

Sithara
|
31 May 2018 4:52 AM GMT

വിജ്ഞാപനം വൈകുന്ന കാര്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ചു.

ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത് ബിജെപിക്ക് എതിരായ പ്രചരണ വിഷയമാകുന്നു. ബിജെപി നേതൃത്വത്തിന്‍റെ ഇടപെടല്‍ മൂലമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകുന്നതെന്നാണ് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണം. വിജ്ഞാപനം വൈകുന്ന കാര്യത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ അതൃപ്തി അറിയിച്ചു.

ബിഡിജെഎസുമായുള്ള തര്‍ക്കം മൂലം എന്‍ഡിഎയിലെ അനൈക്യം, സമകാലീന രാഷ്ട്രീയ പ്രശ്നങ്ങളില്‍ ബിജെപിക്ക് സംഭവിച്ചിരിക്കുന്ന പ്രതിച്ഛായ നഷ്ടം, തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം വൈകുന്നതില്‍ ഇടതു വലത് മുന്നണികള്‍ ബിജെപിക്ക് എതിരെ ആരോപണം തൊടുക്കുന്നതിന്റെ കാരണം ഇതാണ്. കേന്ദ്ര സര്‍ക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനെ പോലും വരുതിയില്‍ നിര്‍ത്തുന്നുവെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതി ഇടത് വലത് മുന്നണികള്‍ മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെ നടത്തിയിട്ടും പ്രഖ്യാപനം വൈകിപ്പിച്ച ബിജെപി ഇതുവരെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ത്തിട്ടില്ല. വോട്ടെടുപ്പ് തീയതി നീളുന്നത് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ആവേശത്തെയും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

Similar Posts