Kerala
സുപ്രധാന കേസുകളിലെ വിധിക്ക് ശേഷം പരിഗണനാവിഷയങ്ങള്‍ മാറ്റി: ജ. കെമാല്‍ പാഷസുപ്രധാന കേസുകളിലെ വിധിക്ക് ശേഷം പരിഗണനാവിഷയങ്ങള്‍ മാറ്റി: ജ. കെമാല്‍ പാഷ
Kerala

സുപ്രധാന കേസുകളിലെ വിധിക്ക് ശേഷം പരിഗണനാവിഷയങ്ങള്‍ മാറ്റി: ജ. കെമാല്‍ പാഷ

Sithara
|
31 May 2018 10:04 AM GMT

കൊളീജിയം സംവിധാനത്തോടുള്ള എതിര്‍പ്പും മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജസ്റ്റിസ് പ്രകടമാക്കി.

സുപ്രധാന കേസുകളിലെ വിധിക്ക് ശേഷം പരിഗണനാവിഷയങ്ങള്‍ മാറ്റിയത് ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് ജസ്റ്റിസ് കെമാല്‍ പാഷ. ഷുഹൈബ് വധക്കേസ് സിബിഐക്ക് വിട്ട ശേഷം കെമാല്‍ പാഷയുടെ പരിഗണനാവിഷയങ്ങള്‍ പെട്ടെന്ന് മാറ്റിയിരുന്നു. കൊളീജിയം സംവിധാനത്തോടുള്ള എതിര്‍പ്പും മീഡിയവണിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ ജസ്റ്റിസ് പ്രകടമാക്കി.

ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണ ഹരജിയുടെ വിധിക്ക് ശേഷം പെട്ടെന്ന് ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങളില്‍ മാറ്റം വരുത്തിയത് ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചുവെന്നാണ് ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കിയത്. ഹൈക്കോടതിയിലേക്ക് നാമനിര്‍ദേശം ചെയ്തിട്ടുള്ള ചിലര്‍ ജഡ്ജിമാര്‍ക്ക് കണ്ട് പരിചയം പോലുമില്ലാത്തവരാണ്. കഴിവും യോഗ്യതയുമുള്ള നിരവധി അഭിഭാഷകര്‍ കോടതികളിലുണ്ട്. ജഡ്ജിമാരുടെ നിയമനത്തിലെ കൊളീജിയം സംവിധാനത്തില്‍ മാറ്റം വരുത്തണമെന്നും ജസ്റ്റിസ് പാഷ പറഞ്ഞു.

മുസ്‍ലിം വ്യക്തിനിയമത്തില്‍ കാലോചിതമായ പരിഷ്കരണം ആവശ്യമാണ്. ഷുഹൈബ് വധക്കേസിലും സഭയുടെ ഭൂമിയിടപാട് കേസിലും തന്റെ ഉത്തരവുകള്‍ തെറ്റിയിട്ടില്ലെന്നും അപ്പീല്‍ കോടതികള്‍ക്ക് അതിന്റെ വിവേചനാധികാരമുണ്ടെന്നും ജസ്റ്റിസ് കെമാല്‍ പാഷ വ്യക്തമാക്കി.

Related Tags :
Similar Posts