Kerala
മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; കെമാല്‍ പാഷക്ക് ചീഫ് ജസ്റ്റിസിന്‍റെ മറുപടിമനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; കെമാല്‍ പാഷക്ക് ചീഫ് ജസ്റ്റിസിന്‍റെ മറുപടി
Kerala

മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; കെമാല്‍ പാഷക്ക് ചീഫ് ജസ്റ്റിസിന്‍റെ മറുപടി

Sithara
|
31 May 2018 9:58 AM GMT

കേരള ഹൈക്കോടതിയുടെ പേര് കളയുന്നത് അല്‍പന്‍മാരായ ചില ജഡ്ജിമാരാണെന്ന് ജസ്റ്റിസ് രവീന്ദ്രന്‍

ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍. കേരള ഹൈക്കോടതിയുടെ പേര് കളയുന്നത് അല്‍പന്‍മാരായ ചില ജഡ്ജിമാരാണെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വിമര്‍ശിച്ചു. തന്‍റെ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനികും വ്യക്തമാക്കി.

സര്‍വീസില്‍ നിന്നും വിരമിക്കുന്ന ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനികിനും ജസ്റ്റിസ് പി എന്‍ രവീന്ദ്രനും ഹൈക്കോടതിയിലെ ജീവനക്കാര്‍ നല്‍കിയ യാത്രയയപ്പ് യോഗത്തിലാണ് ജസ്റ്റിസ് കെമാല്‍ പാഷക്കെതിരെ ജസ്റ്റിസ് പി എന്‍ രവീന്ദ്രന്‍ പരോക്ഷ വിമര്‍ശം ഉന്നയിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ കേരള ഹൈക്കോടതിയിലുണ്ടായ സംഭവങ്ങള്‍ ദു:ഖകരമാണെന്ന് ജസ്റ്റിസ് വ്യക്തമാക്കി.

യോഗത്തില്‍ വൈകാരികമായി സംസാരിച്ച ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് താന്‍ മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പറഞ്ഞു. തിങ്കളാഴ്ച ജസ്റ്റിസ് പി എന്‍ രവീന്ദ്രനും ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ആന്‍റണി ഡൊമനികും കേരള ഹൈക്കോടതിയില്‍ നിന്നും വിരമിക്കും.

Similar Posts