വനിതകളെ ശാക്തീകരിച്ച് കുടുംബശ്രീ
|വനിതാ ശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീയെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.
കേരളത്തിലെ വനിതകളെ സംരംഭക രംഗത്തേക്ക് കൊണ്ടുവന്ന വിപ്ലവകരമായ പദ്ധതിയായിരുന്നു കുടുംബ ശ്രീ. അന്‍പതിനായിരത്തോളം ചെറുകിട സംരംഭങ്ങളാണ് കുടുംബ ശ്രീ മിഷന് കീഴില്‍ ഇന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. വനിതാ ശാക്തീകരണ രംഗത്ത് ചരിത്രമെഴുതിയ കുടുംബശ്രീയെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍ മലബാര്‍ ഗോള്‍ഡ് ഗോ കേരള.
ഭക്ഷ്യോത്പന്ന നിര്‍മാണമേഖലയിലെ ചെറിയ സംരംഭങ്ങളിലൂടെയായിരുന്നു 1998ല്‍ കുടുംബശ്രീയുടെ തുടക്കം. പലഹാര യൂണിറ്റുകള്‍, അച്ചാര്‍ നിര്‍മാണം തുടങ്ങിയവയായിരുന്നു ആദ്യ കാല ഉത്പന്നങ്ങള്‍. പിന്നീട് വ്യത്യസ്ത മേഖലകളിലേക്ക് പര്വര്‍ത്തനം വ്യാപിപ്പിച്ചു. എല്ലാം പ്രതീക്ഷിച്ചതിലേറെ വിജയകരമായി.
കഫേ ക്യാന്റീന്, റെയില്‍വെയുമായി ചേര്‍ന്ന് ആരംഭിച്ച ഇ-കഫേ, ബഡ്സ് സ്കൂള്‍, തൊഴില്‍ക്കൂട്ടം, ട്രാവല്‍സ്, ഷി ടാക്സി, കെട്ടിട നിര്‍മാണ യൂണിറ്റ്, ഐ ടി തുടങ്ങിയ മേഖലകളിലെല്ലാം ഇന്ന് കുടുംബശ്രീ സാന്നിധ്യമുണ്ട്. മുപ്പതിനായിരം മൈക്രോ സംരംഭങ്ങളും ഇരുപത്തിയാറായിരത്തിലധികം വ്യക്തിഗത സംരംഭങ്ങളും സജീവമായി പ്രവര്‍ത്തിക്കുന്നു.
ഇരുപത് അംഗങ്ങളുള്ള അയല്‍ക്കൂട്ടങ്ങളാണ് കുടുംബശ്രീയുടെ അടിസ്ഥാന ഘടകം. സംരംഭങ്ങളുമായി എത്തുന്ന വനിതാ സംഘങ്ങള്‍ക്ക് കുടുംബശ്രീ മിഷന് സാന്പത്തിക സഹായം നല്‍കും. ടൂറിസം മേഖല ലക്ഷ്യമിട്ട് സാഹസിക കായിക പദ്ധതികള്‍ ആരംഭിക്കാനാണ് കുടുംബശ്രീ മിഷന്റെ അടുത്ത ലക്ഷ്യം.