റബര്‍ വിലയിടിവ്: കോട്ടയത്ത് എല്‍ഡിഎഫ് ഹര്‍ത്താല്‍
|റബര്‍ വിലയിടിവ് തടയുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
റബര്‍ വിലയിടിവ് തടയുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കോട്ടയത്ത് ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
തകര്‍ന്നടിയുന്ന റബര്‍ മേഖലയെയും കര്‍ഷകരെയും സംരക്ഷിക്കാന്‍ റബര്‍ വില 200 രൂപയാക്കുക, റബര്‍ ബോര്‍ഡ് പുനസംഘടിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കോട്ടയത്തെ എല്‍ഡിഎഫ് നേതൃത്വം ജില്ലിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 300 കോടി രൂപ കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി നടത്തിയ നിരാഹാര സമരം പൂര്‍ണമായും രാഷ്ട്രീയ താല്പര്യങ്ങള്ക്കായിരുന്നുവെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നും എല്‍ഡിഎഫ് ആവശ്യപ്പെടുന്നു. റബര്‍ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനായാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും വൈക്കം വിശ്വന് പറഞ്ഞു.
തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമല്ല റബര്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ എല്‍ഡിഎഫ് ഉന്നയിക്കുന്നത്. വിവിധ സമരങ്ങള്‍ നടത്തി എല്‍ഡിഎഫ് ജില്ലാ നേതൃത്വം ഇതു തെളിയിച്ചതായും എല്‍ഡിഎഫ് കണ്‍വീനര്‍ പറഞ്ഞു. ജില്ലയുടെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനവും എല്‍ഡിഎഫ് സംഘടിപ്പിച്ചിട്ടുണ്ട്.