പിഎസ്സി പരീക്ഷാ സമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്ന് പിണറായി വിജയന്
|പരീക്ഷയില്‍ കാര്യക്ഷമതയുടേയും സാമൂഹ്യപ്രതിബദ്ധതയുടെയും അംശമില്ലെന്നും പിണറായി തിരുവനന്തപുരത്ത് പറഞ്ഞു.
പി എസ് സി പരീക്ഷാ സമ്പ്രദായം ഉടച്ചുവാര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിലവിലെ പരീക്ഷാ സമ്പ്രദായം യാന്ത്രികമാണ്. ഉദ്യോഗാര്‍ത്ഥിയുടെ മലയാള ഭാഷാ പ്രാവീണ്യവും പരിശോധിക്കണമെന്ന് പിണറായി വിജയന് അഭിപ്രായപ്പെട്ടു.
പരീക്ഷകള്‍ ഓര്‍മശക്തി പരീക്ഷിക്കാന്‍ ഉള്ളത് ആകരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോച്ചിംഗ് സെന്ററുകളില്‍ നിന്ന് മനഃപാഠമാക്കി പിഎസ്സി പരീക്ഷ എഴുതി ഉയര്‍ന്ന റാങ്ക് വാങ്ങിയാണ് പലരും സര്‍വീസില്‍ കയറുന്നത്. ഉദ്യോഗാര്‍ഥി സൌഹൃദപരമാണ് എന്ന് ഉറപ്പുവരുത്താന്‍ പിഎസ്സിക്ക് കഴിയണം. സാമൂഹ്യപ്രതിബദ്ധത ഇല്ലെങ്കില്‍ ജോലിയില്‍ യാന്ത്രികത അനുഭവപ്പെടും,
മലയാള ഭാഷാ പ്രാവീണ്യം പരിശോധിക്കാന്‍ പിഎസ്സിക്ക് കഴിയണം. ഭാഷാ പ്രാവീണ്യം കൂടി നോക്കി വേണം മാര്‍ക്ക് നല്കാന്. ഉദ്യോഗാര്‍ഥികള്‍ക്ക് കേരളത്തിന്റെ സാമൂഹ്യചരിത്രത്തെ കുറിച്ച് അറിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കേരള പിഎസ്സി എംപ്ലോയീസ് യൂണിയന് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്.