Kerala
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനം പ്രതിസന്ധിയില്‍യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനം പ്രതിസന്ധിയില്‍
Kerala

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനം പ്രതിസന്ധിയില്‍

Subin
|
1 Jun 2018 2:39 AM GMT

18000 പേരുടെ പി.എസ്.സി റാങ്ക് ലിസ്റ്റുണ്ടായിട്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അടക്കം പല സര്‍വ്വകലാശാലകളും സ്വന്തം നിലയില്‍ നിയമനം നടത്തുവാന്‍ നീക്കം നടത്തുന്നതായും പരാതി.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികയിലേക്ക് റാങ്ക് പട്ടിക നിലവില്‍ വന്നിട്ടും സര്‍വകലാശാലകള്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ആക്ഷേപം. 18000 പേരുടെ പി.എസ്.സി റാങ്ക് ലിസ്റ്റുണ്ടായിട്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അടക്കം പല സര്‍വ്വകലാശാലകളും സ്വന്തം നിലയില്‍ നിയമനം നടത്തുവാന്‍ നീക്കം നടത്തുന്നതായും പരാതി. നാലായിരത്തിലധികം ഒഴിവുകളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്തത് 700 എണ്ണം മാത്രം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സര്‍വ്വകലാശാലകളിലെ നിയമനം സര്‍ക്കാര്‍ പി.എസ്.സിക്ക് വിട്ടത്. ഇത് പ്രകാരം യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് മെയ് മാസം പരീക്ഷ നടത്തുകയും ജൂണില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു. പതിനെട്ടായിരം പേരുടെ ലിസ്റ്റാണ് പി.എസ്.സി പ്രസിദ്ധീകരിച്ചത്. എന്നാല്‍ പതിമൂന്ന് യൂണിവേഴ്‌സിറ്റികളിലായി നാലായിരത്തിലധികം ഒഴിവുകളുണ്ടായിട്ടും 700 എണ്ണം മാത്രമെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. സ്വന്തം നിലയില്‍ നിയമനം നടത്തുവാനാണ് പല സര്‍വ്വകലാശാലകളും ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ഇതിനിടെ പി.എസ്.സി റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ സ്വന്തമായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ കാലവധി നീട്ടിയ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ നടപടി നിര്‍ത്തിവെക്കണമെന്ന് പി.എസ്.സി രേഖാമൂലം ആവശ്യപെട്ടു.

Related Tags :
Similar Posts