Kerala
സ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചുസ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു
Kerala

സ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിക്കണമെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചു

Sithara
|
1 Jun 2018 1:59 AM GMT

വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

സ്കൂളുകളിലെ ഓണാഘോഷം നിയന്ത്രിച്ച് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്.

പ്രവൃത്തിദിവസം മുഴുവന്‍ ഓണാഘോഷങ്ങള്‍ക്കായി മാറ്റിവെക്കരുത് എന്നത് ഉൾപ്പെടെ ആറ് നിര്‍ദേശങ്ങളാണ് ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ചത്. പരീക്ഷകൾ, പഠന, പഠ്യേതര പ്രവര്‍ത്തനങ്ങള്‍ എന്നിവയടക്കം സ്കൂള്‍ അച്ചടക്കത്തിന് വിരുദ്ധമാകാത്ത രീതിയില്‍ പരിപാടികൾ ക്രമീകരിക്കണം. പ്രിന്‍സിപ്പളുടെ അനുമതിയോടെ മാത്രമേ പരിപാടികള്‍ സംഘടിപ്പിക്കാവൂ. അധ്യാപകരുടെ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുന്നതെന്ന് പ്രിന്‍സിപ്പല്‍മാര്‍ ഉറപ്പുവരുത്തണം. പിടിഎയുടെ സാന്നിധ്യം സ്കൂളിലുണ്ടായിരിക്കണം. സ്കൂൾ യൂണിഫോം നിര്‍ബന്ധമാണ്. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ക്ക് പ്രിന്‍സിപ്പളിന്റെ അനുമതി വാങ്ങണം. ആഘോഷത്തിന്റെ പേരില്‍ അമിതമായ പണപ്പിരിവ് പാടില്ലെന്നും ആഡംബരം ഒഴിവാക്കി മിതത്വം പാലിക്കണമെന്നും ഹയര്‍ സെക്കന്ററി ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ നിര്‍ദേശിച്ചിരുന്നു. ഈ സര്‍ക്കുലറാണ് വിദ്യാഭ്യാസമന്ത്രിയുടെ നിര്‍ദേശപ്രകാരം പിന്‍വലിച്ചത്.

Related Tags :
Similar Posts