Kerala
കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രികൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി
Kerala

കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി

Jaisy
|
1 Jun 2018 9:55 AM GMT

ഈ വര്‍ഷം സംസ്ഥാനത്ത് 334 കൊലപാതകങ്ങള്‍ നടന്നു

പതിനാലാം നിയമസഭയുടെ രണ്ടാം സമ്മേളനത്തിന് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. സ്വാശ്രയ കരാറില്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. പ്രതിഷേധവുമായി കേരള കോണ്‍ഗ്രസ് എം അംഗങ്ങള്‍ സഭയില്‍ നിന്നിറങ്ങിപ്പോയി. ഇതിനെത്തുടര്‍ന്ന് സഭ അല്‍പ സമയത്തേക്ക് നിര്‍ത്തി വച്ച ശേഷം പുനരാരംഭിച്ചു.

കൊലപാതകങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനകള്‍ സംസ്ഥാനത്തുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത്തരം സംഘടനകള്‍ നേതൃത്വം കൊടുക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കൊലപാതകങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. കൊലപാതകങ്ങളുടെ കാര്യത്തില്‍ ദേശീയ ശരാശരിയില്‍ സംസ്ഥാനം പതിനേഴാം സ്ഥാനത്താണെന്നും ഈ വര്‍ഷം സംസ്ഥാനത്ത് 334 കൊലപാതകങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകൊണ്ടു മാത്രം കാര്യമില്ലെന്നും ആയുധത്തിന് മൂര്‍ച്ച കൂട്ടുന്നവര്‍ അതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

രാഷ്ട്രീയ കൊലപാതകത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തുടരുന്ന മൌനം ഗൌരവതരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ഈ സര്‍ക്കാര്‍ കാലത്ത് 17 കൊലപാതകങ്ങള്‍ അരങ്ങേറിയതായും അദ്ദേഹം പറഞ്ഞു. സ്വാശ്രയ കരാര്‍ ഗുണകരമായെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ പറഞ്ഞു. ഇക്കാര്യത്തില്‍ അതൃപ്തിയുള്ളത് പ്രതിപക്ഷത്തിന് മാത്രമാണ്. വിദ്യാര്‍ഥികളും രക്ഷിതാക്കളും തൃപ്തരാണന്നും മന്ത്രി സഭയില്‍ പറഞ്ഞു.

Similar Posts