Kerala
പുല്‍പ്പള്ളിയിലെ പഴശ്ശി സ്മാരകം അനാഥംപുല്‍പ്പള്ളിയിലെ പഴശ്ശി സ്മാരകം അനാഥം
Kerala

പുല്‍പ്പള്ളിയിലെ പഴശ്ശി സ്മാരകം അനാഥം

Subin
|
1 Jun 2018 11:10 AM GMT

പഴശിരാജ സ്മാരക ലൈബ്രറിയുടെയും പ്രതിമയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പാതിയിലാണ്.

ഗറില്ലാ യുദ്ധമുറയിലൂടെ ബ്രിട്ടീഷ് പട്ടാളത്തെ വിറപ്പിച്ച പഴശിരാജാവിന്റെ സ്മാരകം ഇപ്പോഴും അനാഥം. പഴശ്ശി വീരമൃത്യു വരിച്ച വയനാട് പുല്‍പള്ളി മാവിലാംതോടിന്റെ കരയിലാണ് സ്മാരകമുള്ളത്. നിര്‍മാണ പ്രവര്‍ത്തികള്‍ ഏറെ നടത്തുന്നുണ്ടെങ്കിലും ഒന്നും പൂര്‍ത്തിയായിട്ടില്ല.

കേരള കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന പ്രദേശമാണ് മാവിലാം തോട്. ഇവിടെ പഴശിരാജയ്ക്ക് പ്രൌഡിയുള്ള സ്മാരകം വേണമെന്ന നിരന്തര ആവശ്യമാണ് ഇനിയും പൂര്‍ത്തീകരിക്കാതെ കിടക്കുന്നത്. ഒരു പതിറ്റാണ്ടു മുന്‍പാണ് ഇവിടെ രണ്ടര ഏക്കര്‍ സ്ഥലം ജില്ലാ പഞ്ചായത്ത് വാങ്ങിയത്. പഴശിരാജ സ്മാരക ലൈബ്രറിയുടെയും പ്രതിമയുടെയും നിര്‍മാണം പൂര്‍ത്തീകരിച്ചിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞു. രണ്ട് കെട്ടിടങ്ങളുടെ നിര്‍മാണം പാതിയിലാണ്.

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് ഇപ്പോള്‍ പഴശി സ്മാരകത്തിന്റെ ചുമതല. കൃത്യമായ പദ്ധതികളില്ലാതെ ഫണ്ട് ചിലവഴിയ്ക്കാനായി മാത്രം നിര്‍മിച്ച കെട്ടിടങ്ങളാണ് ഈ ചരിത്ര പുരുഷന്റെ സ്മാരകമായി ഇപ്പോഴിവിടെ ഉള്ളത്. മുന്‍പ് നിര്‍മിച്ച ചുറ്റുമതിലിനോടു ചേര്‍ന്നു തന്നെ വീണ്ടും മതില്‍ നിര്‍മിച്ചിട്ടുണ്ട്. പഴശ്ശി സ്മരണ ദിനത്തില്‍ ജനപ്രതിനിധികളും നേതാക്കളും ഇവിടെയെത്തി പുഷ്പാര്‍ച്ചന നടത്തും. പിന്നാലെ, സ്മാരത്തിനുള്ള പല പ്രഖ്യാപനങ്ങളും വരും. എന്നാല്‍, ഒന്നും നടക്കാറില്ല.

Related Tags :
Similar Posts