Kerala
എസ്ഐഒ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചുഎസ്ഐഒ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു
Kerala

എസ്ഐഒ മാര്‍ച്ചിന് നേരെ പൊലീസ് അതിക്രമം: വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനെ സമീപിച്ചു

admin
|
1 Jun 2018 11:18 AM GMT

ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിനെതിരെ എസ്ഐഒ കോഴിക്കോട് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി.

ഹൈദരാബാദ് സര്‍വകലാശാലയിലെ പൊലീസ് അതിക്രമത്തിനെതിരെ എസ്ഐഒ കോഴിക്കോട് നടത്തിയ മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ ബാലാവകാശ കമ്മീഷനില്‍ പരാതി നല്‍കി. പൊലീസ് അകാരണമായി തങ്ങളെ മര്‍ദ്ദിച്ചെന്നും അറസ്റ്റ് ചെയ്തെന്നും കാണിച്ച് പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികളാണ് പരാതി നല്‍കിയത്. പരാതി ഗൌരവമേറിയതാണെന്നും പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മീഷന്‍ അംഗം നാസര്‍ ചാലിയം പറഞ്ഞു.

ശനിയാഴ്ച നടന്ന പോസ്റ്റോഫീസ് മാര്‍ച്ചിനിടെ പൊലീസ് അറസ്റ്റ് ചെയ്തവരില്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് വിദ്യാര്‍ഥികളാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്തവര്‍ എന്ന നിലയ്ക്കുള്ള തങ്ങളുടെ അവകാശങ്ങള്‍ പൊലീസ് നിഷേധിച്ചുവെന്ന് ബാലാവകാശ കമ്മീഷനില്‍ ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പതിനൊന്ന് മണിക്ക് സ്റ്റേഷനിലെത്തിച്ച തങ്ങളെ ആശുപത്രിയില്‍ കൊണ്ടുപോകാനോ ഭക്ഷണം നല്‍കാനോ പൊലീസ് തയ്യാറായില്ല. രക്ഷിതാക്കളെ കാണാനും അനുവദിച്ചില്ല. വൈകുന്നേരം അഞ്ച് മണിക്കാണ് ആശുപത്രിയില്‍ കൊണ്ടുപോയത്. രാത്രി 12 മണിക്ക് മാത്രമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും പുലര്‍ച്ചെ മൂന്ന് മണിക്ക് ജാമ്യം ലഭിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊലീസ് കമ്മീഷണറോടും ഡിസിപിയോടും ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് നടപടിക്കെതിരെ ദേശീയ-സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകളിലും പരാതി നല്‍കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.

Similar Posts