Kerala
സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ മേയറുടെ പരാതിസിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ മേയറുടെ പരാതി
Kerala

സിറ്റി പൊലീസ് കമ്മീഷണര്‍ക്കെതിരെ മേയറുടെ പരാതി

Trainee
|
1 Jun 2018 6:55 PM GMT

റോഡ് കുത്തിപൊളിച്ചവര്‍ക്കെതിരെ കേസ് എടുക്കുന്നില്ല

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ മേയര്‍ സൌമിനി ജെയിന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. മട്ടാഞ്ചേരി ജൂ ടൌണിലെ റോഡ് അനുമതിയില്ലാതെ കുത്തിപൊളിച്ച സ്വകാര്യ കമ്പനിക്കെതിരെ നല്‍കിയ പരാതിയില്‍ കേസെടുക്കാത്തതിനെതിരെയാണ് പരാതി.

എംജി റോഡില്‍ പത്മ തിയ്യേറ്ററിനുസമീപത്തെ ജൂ സ്ട്രീറ്റിലെ റോഡ് കുത്തിപൊളിച്ച് എയര്‍ടെല്‍ കേബിള്‍ സ്ഥാപിക്കുന്നത് കോര്‍പേറഷന്‍റെ അനുമതിയില്ലാതെയാണന്ന് കാണിച്ച് കഴിഞ്ഞ മാസം 23നാണ് സെക്രട്ടറി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ചുകൊണ്ടുള്ള ഗുരുതരമായ കൃത്യവും ഭരണ സംവിധാനത്തിനെതിരെയുള്ള വെല്ലുവിളിയുമായതിനാല്‍ ഭാരതി എയര്‍ടെല്ലിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതി.

എന്നാല്‍ നാളിതുവരേയായിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തില്ല. ഈ സാഹചര്യത്തിലാണ് കമ്മീഷണര്‍ക്കെതിരെ മേയര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതിനല്‍കിയത്. കമ്പനിയുടെ പേര് കൃത്യമായി പരാതിയില്‍ പരാ‍മര്‍ശിച്ചിട്ടും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നത് പൊലീസിന്‍റെ ഭാഗത്തു നിന്നുള്ള മനപൂര്‍വ്വമായ അലംഭാവമാണെന്ന് പരാതിയില്‍ കുറ്റപ്പെടുത്തുന്നു.

ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് സ്വകാര്യ കമ്പനികള്‍ക്കു വേണ്ടി റോഡ് കുത്തിപൊളിച്ച് കേബിള്‍ ഇടുന്നത്. അതിനാല്‍ തന്നെ സംഭവം ഗൌരവമേറിയതാണെന്നും ഡിജിപി ഇടപെട്ട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മേയര്‍ സൌമിനി ജെയിന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി അയച്ചത്.

Related Tags :
Similar Posts