Kerala
Kerala

കാന്‍സര്‍ രോഗികള്‍ക്ക് കൈത്താങ്ങായി പാട്ടുകാരി

Sithara
|
1 Jun 2018 9:48 PM GMT

സിവില്‍ എഞ്ചിനീയറായ മണി രാവിലെ ജോലിത്തിരക്ക് കഴിഞ്ഞാണ് പാടാന്‍ പോവുന്നത്

കാന്‍സര്‍ വന്നാല്‍ ഏതൊരു വ്യക്തിയുടേയും ജീവിതം താറുമാറാകും. സാധാരണക്കാരാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് ആശ്രയമാവുകയാണ് കൊച്ചിയിലെ വടുതല സ്വദേശിനിയായ ഈ എഞ്ചിനീയര്‍.

എറണാകുളം ടൌണ്‍ഹാളിന് മുന്നില്‍ ആരെയും കൂസാതെ ഒറ്റക്ക് നിന്നുള്ള പാട്ട്. ബസില്‍ പോകുന്ന പലരും തുറിച്ചു നോക്കുന്നു. ബസ് കാത്ത് നില്‍ക്കുന്നവരും ഒറ്റക്ക് നിന്ന് പാട്ടുപാടുന്ന പെണ്ണിനെ നോക്കുന്നുണ്ട്. ഒന്നര വര്‍ഷമായത്രേ മണി ഇങ്ങനെ പാട്ടുപാടുന്നു. സംഗീതം ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കാന്‍സര്‍ പോലുള്ള മാരക രോഗം വന്ന് കിടപ്പിലായവര്‍ക്കുള്ള ചികിത്സാ സഹായം സംഘടിപ്പിക്കുകയാണ് ലക്ഷ്യം.

സിവില്‍ എഞ്ചിനീയറായ മണി രാവിലെ ജോലിത്തിരക്ക് കഴിഞ്ഞാണ് പാടാന്‍ പോവുന്നത്. രാത്രി എട്ട് മണി വരെ പാടും.
അസുഖം വരുമ്പോള്‍ പാവപ്പെട്ടവരുടെ വീടെങ്ങനെ മുന്നോട്ടുപോകുമെന്ന് അനുഭവിച്ചറിഞ്ഞതുകൊണ്ടാണ് ഇങ്ങനെയൊരു സഹായം ചെയ്യാന്‍ മണി തീരുമാനിച്ചത്.

Similar Posts