ഫോണ്‍ കെണി വിവാദം; പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും
|ആരോപണവിധേയരായ ഒമ്പതു പേരും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും
ഫോണ്‍ കെണി വിവാദക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം മംഗളം ടെലിവിഷന്റെ ആസ്ഥാനത്ത് പരിശോധന നടത്തി. ജീവനക്കാരില്‍ നിന്നും മൊഴിയെടുത്തു. കേസില്‍ പ്രതി ചേര്‍ത്ത ഒമ്പത് പേരോടും ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു.
അതേസമയം കേസില്‍ ആരോപണവിധേയരായ പ്രതികള്‍ തിരുവനന്തപുരം ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കും.മുതിര്‍ന്ന അഭിഭാഷകന് അഡ്വ.രാംകുമാര്‍ വഴിയാണ് നാളെ കോടതിയെ സമീപിക്കുക.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവിശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ എത്തിയില്ല.അന്വേഷണം നിക്ഷപക്ഷമായി നടക്കുമെന്ന് ഡിജിപി പ്രതികരിച്ചു.
അഡ്വ.ശാസ്തമംഗലം അജിത്ത് വഴി ഇന്നലെ തന്നെ ജില്ലാ കോടതിയില്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരുന്നു.എന്നാല്‍ മുതിര്‍ന്ന അഭിഭാഷകന് വഴി ജാമ്യാപേക്ഷനല്കാമെന്ന് പ്രതികള്‍ പറഞ്ഞതോടെ അത് പിന്‍വലിച്ചു.തുടര്‍ന്നാണ് പ്രമുഖ അഭിഭാഷകന് അഡ്വ.രാംകുമാറിന് കേസ് കൈമാറാന്‍ തിരുമാനിച്ചത്.നാളെത്തന്നെ രാംകുമാര്‍ അസോസിയേറ്റ്സ് ജാമ്യാപേക്ഷ നല്‍കും.അന്വേഷണത്തിന് ശേഷം കര്‍ശന നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവിശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ ആരും അന്വേഷണ സംഘത്തിന് മുന്നില്‍ എത്തിയില്ല.മുന്‍കൂര്‍ ജാമ്യപേക്ഷയിലെ കോടതി തീരുമാനത്തിന് ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.പ്രതികള്‍ ഹാജരാകാത്ത സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇനിയുള്ള നീക്കങ്ങള്‍ നിര്‍ണ്ണായകമാണ്.