സംഘം പൊളിച്ചു നീക്കിയ കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്
|ആയിരക്കണക്കിന് വിശ്വാസികള്‍ ഉള്ള തങ്ങളുടെ സംഘടന, കഴിഞ്ഞ ദിവസത്തെ പൊളിക്കല്‍ നേരത്തെ അറിഞ്ഞിരുന്നു വെങ്കില്‍ ജീവന് കൊടുത്തും അത് തടയുമായിരുന്നു
പാപാത്തിചോലയിലെ കയ്യേറ്റ സ്ഥലത്ത് റവന്യൂ സംഘം പൊളിച്ചു നീക്കിയ കുരിശ് പുനഃസ്ഥാപിക്കണമെന്ന് സ്പിരിറ്റ് ഇന്‍ ജീസസ്. ഇവിടേക്ക് പ്രാര്‍ഥനകള്‍ക്കായി വീണ്ടും പൊകുമെന്നും സ്പിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്താനാവിഭാഗം മേധാവി സണ്ണി തോണിക്കുഴി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദേവികുളം സബ്ബ് കളക്റ്റര്‍ നീക്കം ചെയ്ത പാപാത്തി ചൊലയിലെ കുരിശ് നിലി നിന്ന സ്ഥലം തങ്ങള്‍ അറുപത് വര്‍ഷമായി ആരാധന നടത്തി വന്ന സ്ഥലമാണെന്നും അതുകൊണ്ട് തന്നെ വീണ്ടും അവിടേക്ക് പ്രാര്‍ഥനക്കായി പോകുമെന്നും സപിരിറ്റ് ഇന്‍ ജീസസ് ഭാരവാഹികള്‍ പറഞ്ഞു. തങ്ങള്‍ സ്ഥലം കൈയ്യേറിയിട്ടില്ലായെന്നും പ്രാര്‍ഥനക്കായി ഒരു കുരിശ് മാത്രമാണ് സ്ഥാപിച്ചതെന്നും പറഞ്ഞ സപിരിറ്റ് ഇന്‍ ജീസസ് പ്രാര്‍ത്താനാവിഭാഗം മേധാവി സണ്ണി തോണിക്കുഴി. കുരിശ് പുനസ്ഥാപിക്കാന്‍ ശക്തമായ സമരം ആരംഭിക്കുമെന്നും അറിയിച്ചു.
കുരിശ് പുനസ്ഥാപിക്കാന്‍ മുഖ്യമന്തിക്ക് നിവേദനം നല്‍കും, ദേവികുളം സബ്ബ് കളക്റ്ററും റവന്യൂ ഉദ്യോഗസ്ഥരും തങ്ങളുടെ മത വികാരമാണ് വൃണപ്പെടുത്തിയത്. ആയിരക്കണക്കിന് വിശ്വാസികള്‍ ഉള്ള തങ്ങളുടെ സംഘടന, കഴിഞ്ഞ ദിവസത്തെ പൊളിക്കല്‍ നേരത്തെ അറിഞ്ഞിരുന്നു വെങ്കില്‍ ജീവന് കൊടുത്തും അത് തടയുമായിരുന്നു എന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ കുരിശ് പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട് ശക്തമായ സമര രംഗത്ത് ഇറങ്ങാനാണ് സ്പിരിറ്റ് ഇന്‍ ജീസസ് പ്രവര്‍ത്തകരുടെ തീരുമാനം.