മെട്രോ നാളെ മുതല്‍ നഗരഹൃദയത്തിലേക്ക്; കന്നിയാത്രക്കാരുടെ കാരിക്കേച്ചര്‍ വരയ്ക്കാന്‍ കാര്‍ട്ടൂണിസ്റ്റുകളും
|കൊച്ചിയിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകളാണ് യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരയ്ക്കുക
കൊച്ചി മെട്രോ നാളെ മുതല്‍ നഗരഹൃദയത്തിലേക്ക് പറക്കുകയാണ്. പാലാരിവട്ടം മുതൽ മഹാരാജാസ് കോളേജ് വരെയുള്ള സർവീസ് തുടങ്ങുന്ന ആദ്യ ദിവസമായ ഒക്ടോബർ 3ന് കൗതുകം നിറഞ്ഞ ഒരു ചിത്രം ആദ്യ യാത്രക്കാരെ കാത്തിരിക്കുന്നു. നിങ്ങളുടെ രസകരമായ ഒരു കാരിക്കേച്ചർ. ആദ്യ യാത്രക്കൊപ്പം നിങ്ങളുടെ ഒരു കാരിക്കേച്ചറുമായി തിരികെ പോകാൻ കൊച്ചി മെട്രോ അവസരമൊരുക്കുന്നു. കൊച്ചിയിലെ പ്രമുഖരായ കാർട്ടൂണിസ്റ്റുകളാണ് യാത്രക്കാരുടെ കാരിക്കേച്ചറുകൾ വരയ്ക്കുക.
ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോഡ്സ്, ലിംക റെക്കോഡ് സ്, തുടങ്ങി ഒട്ടേറെ ബഹുമതികൾ നേടിയ സ്പീഡ് കാരിക്കേച്ചറിസ്റ്റ് ബി. സജ്ജീവിന്റെ നേതൃത്വത്തിലുള്ള 10 കാർട്ടൂണിസ്റ്റുകളാണ് കന്നിയാത്രക്ക് എത്തുന്നവരുടെ ചിത്രങ്ങൾ വരയ്ക്കുക . ജവഹർലാൽ നെഹ്രു സ്റ്റേഡിയം സ്റ്റേഷനിൽ ഉച്ചയക്ക് 12 മുതൽ 2 മണി വരെയാണ് തത്സമയ കാരിക്കേച്ചർ രചന. കാരിക്കേച്ചറിസ്റ്റ് അനൂപ് രാധാധാകൃഷ്ണനാണ് പരിപാടിയുടെ കോഡിനേറ്റർ. ഇവരെ കൂടാതെ തോമസ് ആന്റണി, രതീഷ് രവി , അൻഞ്ചൻ സതീഷ് , ഗിരീഷ് കുമാർ, വിനയതേജസ്വി, ഡെനിലാൽ, സിനി ലാൽ ശങ്കർ, അനന്തു എന്നിവർ തത്സമയ കാരിക്കേച്ചർ രചനയിൽ പങ്കെടുക്കും.