മീസില്‍സ് - റുബെല്ലാ വാക്സിനേഷന്‍ ഇന്ന് തുടങ്ങും
|അഞ്ചാംപനി ഇല്ലാതാക്കാനും റുബെല്ലാ നിയന്ത്രണത്തിനും കുട്ടികള്‍ക്ക് മീസില്‍സ് - റുബെല്ലാ വാക്സിന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
അഞ്ചാംപനി ഇല്ലാതാക്കാനും റുബെല്ലാ നിയന്ത്രണത്തിനും കുട്ടികള്‍ക്ക് മീസില്‍സ് - റുബെല്ലാ വാക്സിന്‍ നല്‍കണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ഇന്ന് വാക്സിന്‍ നല്‍കി തുടങ്ങും. ഒരു മാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ 76 ലക്ഷം കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.
കുട്ടികളിലെ കേള്‍വിക്കുറവ്, തിമിരം, ഹൃദ്രോഗങ്ങള്‍ തുടങ്ങിവയ്ക്ക് പ്രധാന കാരണം റുബെല്ലാ ആണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് റുബെല്ലക്കെതിരെ വാക്സിന്‍ നല്‍കാന്‍ ആരോഗ്യവകുപ്പിന്റെ തീരുമാനം. 10 മാസം മുതല്‍ 15 വയസ്സ് വരെയുള്ള 76 ലക്ഷം കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്. വായുവിലൂടെയാണ് റുബെല്ലാ പടരുന്നത്. കൃത്യമായ പ്രതിരോധ വാക്സിനെടുത്താല്‍ റുബെല്ല മൂലമുള്ള രോഗങ്ങള്‍ തടയാനാവുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
വാക്സിനെടുക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ലോകാരോഗ്യ സംഘടന, യൂനിസെഫ് എന്നിവയുടെ നിര്‍ദേശപ്രകാരമാണ് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ പ്രതിരോധ കാമ്പയിന്‍ നടത്തുന്നത്.