കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ പ്രതിസന്ധി: പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ നല്ല മാര്‍ക്ക് നേടിയവരും
|പ്രവേശനം റദ്ദാക്കപ്പെട്ടതില്‍ 74 വിദ്യാര്‍ഥികള്‍ നീറ്റില്‍ 50 ശതമാനത്തില്‍ അധികം സ്കോര്‍ നേടിയവരാണെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു.
കണ്ണൂര്‍ മെഡിക്കല്‍ കോളജ് മാനേജ്മെന്‍റ് നടത്തിയ ക്രമക്കേടിനെ തുടര്‍ന്ന് എംബിബിഎസ് പ്രവേശനം റദ്ദാക്കപ്പെട്ടവരില്‍ നീറ്റ് പരീക്ഷയില്‍ മികച്ച സ്കോര്‍ നേടിയവരും ഉള്‍പ്പെടും. പ്രവേശനം റദ്ദാക്കപ്പെട്ടതില്‍ 74 വിദ്യാര്‍ഥികള്‍ നീറ്റില്‍ 50 ശതമാനത്തില്‍ അധികം സ്കോര്‍ നേടിയവരാണെന്ന് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നു. സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും.
നീറ്റ് പരീക്ഷയില്‍ 350നും 500നും ഇടയില്‍ സ്കോര്‍ നേടിയ 74 വിദ്യാര്‍ഥികള്‍ പ്രവേശനം റദ്ദാക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്. മാനേജ്മെന്റ് നടത്തിയ ക്രമക്കേടുകളുടെ ഫലമായി ജെയിംസ് കമ്മറ്റി പ്രവേശനം റദ്ദാക്കിയതോടെയാണ് ഇവരുടെ ഉപരി പഠനം പ്രതിസന്ധിയിലായത്. ഹൈക്കോടതിയും സുപ്രിംകോടതിയും ഈ നടപടി ശരിവച്ചു. റാങ്ക് അനുസരിച്ച് മറ്റ് കോളേജുകളില്‍ പ്രവേശനം ലഭിക്കുമായിരുന്നവരാണ് ഇവരില്‍ ഏറെപ്പേരും.
പ്രവേശനം പ്രതിസന്ധിയാലാപ്പോള്‍ നല്‍കിയ ഉറപ്പുകള്‍ പ്രകാരം മാനേജ്മെന്റ് പ്രവര്‍ത്തിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു. തെറ്റുകള്‍ മറച്ച് വെയ്ക്കാനായി മാനേജ്മെന്റ് നടത്തിയ ഇടപെടലാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് രക്ഷിതാക്കളുടെയും നിലപാട്. ഇനി സര്‍ക്കാര്‍ പുറത്തിറക്കുന്ന ഓര്‍ഡിനന്‍സിലാണ് ഇവരുടെ പ്രതീക്ഷ.