Kerala
കരാറുകാരന്റെ അലംഭാവം; മന്ത്രിയുടെ ഇടപെടലില്‍ റോഡ് ഗതാഗതയോഗ്യംകരാറുകാരന്റെ അലംഭാവം; മന്ത്രിയുടെ ഇടപെടലില്‍ റോഡ് ഗതാഗതയോഗ്യം
Kerala

കരാറുകാരന്റെ അലംഭാവം; മന്ത്രിയുടെ ഇടപെടലില്‍ റോഡ് ഗതാഗതയോഗ്യം

Muhsina
|
1 Jun 2018 9:58 PM GMT

കഴിഞ്ഞ ദിവസമാണ് കരാറുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ രോഷം ഫലം കണ്ടു. അതാണ്..

തിരുവനന്തപുരം കഴക്കൂട്ടം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്ത കരാറുകാരന്റെ അലംഭാവത്തില്‍ മന്ത്രിയുടെ ഇടപെടല്‍ ഫലം കണ്ടു. റോഡില്‍ അറ്റകുറ്റപ്പണികള്‍ തുടങ്ങി. കഴിഞ്ഞ ദിവസമാണ് കരാറുകാരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പരാതി നല്‍കിയത്. ഇയാള്‍ക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ രോഷം ഫലം കണ്ടു. അതാണ് ഈ കാണുന്നത്. ഒറ്റ രാത്രി കൊണ്ടാണ് മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് റോഡ് ഗതാഗത യോഗ്യമായത്.

നിരവധിത്തവണ പി ഡബ്ല്യുഡി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിനാലാണ് കഴിഞ്ഞ ദിവസം മന്ത്രി തന്നെ നേരിട്ടെത്തി കരാറുകാരനെതിരെ സിവില്‍, ക്രിമനല്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്.

കിളിമാനൂര്‍ റിവൈവ് കമ്പനിയുടെ കരാറുകാരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തുക, റോഡില്‍ അപകടകരമായ സാഹചര്യങ്ങള്‍ ഉണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. എത്രയും വേഗം പണി പൂര്‍ത്തിയാക്കി നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണ് കരാറുകാരന്റെ നീക്കം. ഇയാളെ മാറ്റി നിര്‍ത്തി പണി പൂര്‍ത്തിയാക്കണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടിരുന്നത്. പ്രാഥമികാന്വേണം പൂര്‍ത്തിയായാല്‍ ഇയാളെ അറസ്റ്റു ചെയ്യാനാണ് പൊലീസ് നീക്കം.

Related Tags :
Similar Posts