Kerala
Kerala

ജിഷ കൊലപാതക കേസ് വിധിക്കെതിരെ ആക്ഷന്‍ കൗണ്‍സില്‍

Subin
|
1 Jun 2018 11:58 PM GMT

എന്നാല്‍ അമീറുള്‍ ഇസ്ലാം മാത്രമല്ല കേസില്‍ പ്രതിയെന്ന നിലപാടാണ് ആക്ഷന്‍ കൗണ്‍സിലിനുള്ളത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു

പെരുമ്പാവൂര്‍ ജിഷാ കൊലപാതക കേസില്‍ അമീറുള്‍ ഇസ്ലാം മത്രമല്ല പ്രതിയെന്ന ആരോപണവുമായി ആക്ഷന്‍ കൗണ്‍സില്‍. വധശിക്ഷക്ക് വിധിക്കപ്പെടും മുമ്പ് വിചാരണ ഘട്ടത്തില്‍ പ്രതിക്ക് പറയാനുള്ളത് മുഴുവന്‍ കേള്‍ക്കാന്‍ കോടതി തയ്യാറായില്ല. ജിഷയുടെ പിതാവ് പാപ്പു അന്വേഷണത്തെ സംബന്ധിച്ച് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ അംഗം ഒര്‍ണ കൃഷ്ണന്‍കുട്ടി കുറ്റപ്പെടുത്തി.

ജിഷയുടെ കൊലപാതകം നടത്തിയത് അമീറുള്‍ ഇസ്ലാമാണെന്ന പ്രോസിക്യൂഷന്‍ വാദം എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി അംഗീകരിക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്തു. എന്നാല്‍ അമീറുള്‍ ഇസ്ലാം മാത്രമല്ല കേസില്‍ പ്രതിയെന്ന നിലപാടാണ് ആക്ഷന്‍ കൗണ്‍സിലിനുള്ളത്. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമം നടന്നു.

പോലീസ് ചിലരെ രക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നും കേസന്വേഷണം ശരിയായ ദിശയില്ലെന്നും ചൂണ്ടിക്കാട്ടിയായിയിരുന്നു മരിക്കുന്നതിന് മുമ്പ് ജിഷയുടെ അച്ഛന്‍ പാപ്പു കോടതിയെ സമീപിച്ചത്. എന്നാല്‍ ഇക്കാര്യം ഗൗരവമായി കോടതി പരിഗണിച്ചില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ കുറ്റപ്പെടുത്തി. കേസില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ചില ലോകോളേജ് വിദ്യാര്‍ത്ഥികളും രംഗത്ത് വന്നിരുന്നു.

Related Tags :
Similar Posts