Kerala
തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്
Kerala

തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക്

admin
|
1 Jun 2018 12:18 AM GMT

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് കടന്നതോടെ കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രചരണം നടത്തുകയാണ്

സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഡോ നസീം സെയ്ദിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘം രാത്രി തിരുവനന്തപുരത്ത് എത്തും. രാഷ്ട്രീയ നേതൃത്വങ്ങളുമായും ഉന്നത ഉദ്യോഗസ്ഥരുമായും ചര്‍ച്ചകള്‍ നടത്തുന്ന സംഘം ബുധനാഴ്ചയാണ് മടങ്ങുക. സുരക്ഷക്കായുള്ള കേന്ദ്രസേനയുടെ ആദ്യ സംഘം സംസ്ഥാനത്തെത്തി. അവസാനഘട്ട പ്രചരണങ്ങളില്‍ കേന്ദ്ര നേതാക്കളും സജീവമാണ്.

തിരഞ്ഞെടുപ്പിന് 15 ദിവസം ബാക്കി നില്‍ക്കെയാണ് ഒരുക്കങ്ങള്‍ വിലയിരുത്തന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തുന്നത്. രാത്രി ഏഴുമണിക്കെത്തുന്ന സംഘം രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, ചീഫ് സെക്രട്ടറി, ഡിജിപി, ആഭ്യന്തര സെക്രട്ടറി, കളക്ടര്‍മാര്‍ എന്നിവരെയും കാണുന്നുണ്ട്. സുരക്ഷക്കായി സംസ്ഥാനത്ത് എത്തിയ കേന്ദ്രസേനയുടെ ആദ്യസംഘം കൊച്ചിയിലെത്തി. രണ്ടാം സംഘം രാത്രി തിരുവനന്തപുരത്ത് എത്തും.

അവസാന ലാപ്പിലെത്തിയപ്പോള്‍ മണ്ഡലങ്ങളില്‍ മത്സരം മുറുകി. മിക്ക പാര്‍ട്ടികളുടെയും ദേശീയ ‌നേതാക്കള്‍ സംസ്ഥാനത്തെ പ്രചരണങ്ങളില്‍ സജീവമാണ്. സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട്, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരും പ്രചരണച്ചൂടിലാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരും അടുത്തയാഴ്ച കേരളത്തിലെത്തും.

Similar Posts