Kerala
സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറ് വര്‍ഷംസുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറ് വര്‍ഷം
Kerala

സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറ് വര്‍ഷം

Muhsina
|
1 Jun 2018 1:07 PM GMT

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഴീക്കോടിന്റെ സ്മാരകം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ഇന്നേക്ക് ആറ് വര്‍ഷം. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അഴീക്കോടിന്റെ സ്മാരകം ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സ്മാരകത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം നിമഞ്ജനം ചെയ്യാന്‍ സാഹിത്യ അക്കാദമി തയ്യാറായിട്ടില്ലെന്നും സുഹൃത്തുക്കള്‍ പരാതിപ്പടുന്നു. എന്നാല്‍ ബന്ധുക്കളുടെ നിര്‍ദേശപ്രകാരമാണ് ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.

ഉജ്വല പ്രഭാഷകന്‍, സാഹിത്യകാരന്‍, സാംസ്കാരിക വിമര്‍ശകന്‍, വിദ്യാഭ്യാസചിന്തകന്‍... വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതമായ സുകുമാര്‍ അഴീക്കോട് ഓര്‍മ്മയായിട്ട് ആറ് വര്‍ഷം പിന്നിടുന്നു. കേരളത്തിന്റെ സാഗര ഗര്‍ജനം കഴിഞ്ഞ ഈ വീട് ഇപ്പോള്‍ സ്മാരകമാണ്. 2012ല്‍ അഴീക്കോട് മരിച്ചതിനെ തുടര്‍ന്ന് ഏറ്റെടുത്ത സാഹിത്യ അക്കാദമി സ്മാരകം വേണ്ട രീതിയില്‍ ഉപയോഗിക്കുന്നില്ല എന്നാണ് ഉയരുന്ന ആരോപണം. ഏഴായിരത്തിലധികം പുസ്തകങ്ങളാണ് ഈ വീട്ടില്‍ ആരാലും വായിക്കപ്പെടാതെ ഇരിക്കുന്നത്. ഗവേഷണ കേന്ദ്രം, ലൈബ്രറി തുടങ്ങിയവ ഉള്‍‍പ്പെടെ തുടങ്ങാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തിയിട്ടില്ല.

വര്‍ഷങ്ങളായി സുകുമാര്‍ അഴീക്കോടിന്റെ ചിതാഭസ്മം സ്മാരകത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഒരു പരിഹാരം വേണമെന്നും ആവശ്യമുണ്ട്. എന്നാല്‍ ബന്ധുക്കള്‍ എഴുതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്നത് എന്നാണ് അക്കാദമി പറയുന്നത്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ വകയിരുത്തിയ 50 ലക്ഷം സ്മാരകത്തിനായി ഉടന്‍ വിനിയോഗിക്കുമെ ന്നും അക്കാദമി ഭാരവാഹികള്‍ പറയുന്നു.

Related Tags :
Similar Posts