ഷുഹൈബ് വധം: സിബിഐ അന്വേഷണത്തിന് തയ്യാറാണെന്ന് എകെ ബാലന്‍
|കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചരിത്രം മാപ്പ് നല്കില്ലന്നും ഏ.കെ ബാലന്‍ പറഞ്ഞു. ജയരാജന്‍ പങ്കെടുക്കുന്ന യോഗത്തില്‍
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാണന്ന് മന്ത്രി ഏ.കെ ബാലന്‍. കണ്ണൂരില്‍ കൊലപാതക രാഷ്ട്രീയം തുടര്‍ന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചരിത്രം മാപ്പ് നല്കില്ലന്നും ഏ.കെ ബാലന്‍ പറഞ്ഞു. ജയരാജന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഇനി പങ്കെടുക്കില്ലെന്ന് യു ഡി എഫ് വ്യക്തമാക്കി.
യുഡിഎഫ് നേതാക്കളുടെ അഭാവത്തിലാണ് സമാധാനയോഗം നടന്നത്. ബിജെപി സിപിഎം നേതാക്കളും ഏതാനും ചെറുപാര്‍ട്ടികളുടെ പ്രതിനിധികളും മാത്രമാണ് യോഗത്തിലുണ്ടായിരുന്നത്. യോഗത്തിലുയര്‍ന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും സര്‍ക്കാര്‍ ഗൌരവത്തിലെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍ ഉറപ്പ് നല്‍കി. ഷുഹൈബ് വധത്തിലെ എല്ലാ പ്രതികളെയും പിടികൂടുമെന്നും മന്ത്രി പറഞ്ഞു.
ഇന്നത്തെ സമാധാനയോഗം പ്രഹസനമാണെന്നും മുഖ്യമന്ത്രി ഇടപെട്ട് വീണ്ടും യോഗം വിളിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. എന്നാല്‍ യു.ഡി.എഫ് മുന്കൂാട്ടി ആസൂത്രണം ചെയ്ത നാടകമാണ് സമാധാന യോഗത്തില്‍ അരങ്ങേറിയതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആരോപിച്ചു. ഇനിയും സര്‍വകക്ഷിയോഗം വിളിക്കുന്നതില്‍ സര്‍ക്കാരിന് വിരോധമില്ലെന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.