എല്‍ഡി ക്ലര്‍ക്ക് ഒഴിവുകള്‍ 27ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം
|എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ നിന്നും പരമാവധി നിയമനം നടത്തണമെന്നും നിര്‍ദ്ദേശം.
എല്‍ഡി ക്ലാര്‍ക്ക് ഒഴിവുകള്‍ ഈ മാസം 27ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പ് മേധാവികള്‍ക്ക് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം. ഈ മാസം 30ന് കാലാവധി അവസാനിക്കുന്ന പി എസ് സി റാങ്ക്‌ലിസ്റ്റുകളില്‍ നിന്ന് പരമാവധിപേരെ നിയമിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി. ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ചവരുത്തിയാല്‍ കര്‍ശന നടപടിയെന്നും മുന്നറിയിപ്പുണ്ട്.
ഈ മാസം 30ന് കാലാവധി തീരുന്ന എല്‍ഡി ക്ലാര്‍ക്കടക്കമുള്ള റാങ്കിലിസ്റ്റിലെ ഉദ്യോഗാര്‍ഥികള്‍ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട് സമരത്തിലാണ്. ഈ വര്‍ഷം നടന്ന നിയമനങ്ങളില്‍ കുറവുവന്നതായും സര്‍ക്കാര്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്.
ആശ്രിത നിയമനം, തസ്തികമാറ്റം എന്നിവക്കായി മാറ്റിവെച്ചതുള്‍പ്പെടെ സര്‍ക്കാര്‍ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമുള്ള എല്ലാ ഒഴിവുകളും ഈ മാസം 27 ന് മുമ്പായി റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ വകുപ്പ് മേധാവികള്‍ക്കെതിരെ നടപടിയെടുക്കുമന്നും സര്‍ക്കുലറില്‍ പറയുന്നു. ഈ മാസം കാലവധി തീരുന്ന റാങ്കിലിസ്റ്റിലുള്ളവര്‍ക്ക് പരമാവധി നിയമനം നല്‍കണണെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വകുപ്പ് മേധാവികള്‍ക്ക് പുറമേ പൊതുമേഖലാ സ്ഥാപന മേലാധികാരികള്‍ക്കും സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.
കഴിഞ്ഞ തവണ സൂപ്പര്‍ ന്യൂമറി തസ്തിക അടക്കം റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഇത്തവണ നിയമനങ്ങള്‍ കുറയാന്‍ കരാണമെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. അതേ സമയം വൈകിവന്ന ഈ നിര്‍ദേശം എന്തെങ്കിലും ഗുണം ചെയ്യുമോ എന്ന സംശയമാണ് സമരത്തിലുള്ള ഉദ്യോഗാര്‍ഥികള്‍ക്കുള്ളത്.