Kerala
മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷംമുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം
Kerala

മുഖ്യമന്ത്രി എവിടെയെന്ന് പ്രതിപക്ഷം

admin
|
1 Jun 2018 1:25 PM GMT

മോദി ചെയ്യുന്നതല്ലെ മുഖ്യമന്ത്രി ചെയ്യുന്നതെന്നും ആഭ്യന്തര വകുപ്പിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി എവിടെയെന്നും മുരളീധരന്‍ ചോദിച്ചു. 

നിയമസഭയിൽ മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷം. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രി സഭയിലില്ലാത്തിതിനെയാണ് പ്രതിപക്ഷം വിമര്‍ശിച്ചത്. സിഐടിയു സമ്മേളനത്തിനും കേന്ദ്ര കമ്മറ്റിക്കുമുള്ള പ്രാധാന്യം സഭക്കില്ലേയെന്ന് കെ മുരളീധരൻ ചോദിച്ചു. പാർട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്നും പാർട്ടി വിട്ട് കളിയില്ലെന്നും മന്ത്രി ജി സുധാകരൻ മറുപടി പറഞ്ഞു.

മടവൂരിൽ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം മുൻനിർത്തി ക്വട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടം സഭ നിർത്തിവെച്ച് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതിന് മറുപടി പറയാൻ മുഖ്യമന്ത്രി ഇല്ലെന്നറിഞ്ഞതോടെ പ്രതിപക്ഷ വിമർശം മുഖ്യമന്ത്രിക്ക് നേരെയായി.

സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിനായാണ് മുഖ്യമന്ത്രി പോയതെന്ന് മന്ത്രി ജി സുധാകരൻ വിശദീകരിച്ചു. മടവൂരിലേത് ഒറ്റപ്പെട്ട സംഭവമാണ്. ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം സംഭവം അന്വേഷിക്കും. ക്രമസമാധാന നില മെച്ചപ്പെട്ടെന്നും സുധാകരൻ വിശദീകരിച്ചു. ഡിജിപി ട്യൂഷൻ എടുക്കും തോറും പൊലീസ് ക്രിമിനലുകളാവുകയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങി പോയി

Similar Posts