Kerala
റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടെന്ന് പൊലീസ്റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടെന്ന് പൊലീസ്
Kerala

റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടെന്ന് പൊലീസ്

Sithara
|
1 Jun 2018 11:50 AM GMT

അലിഭായ് എന്നറിയപ്പെടുന്നയാളാണ് രക്ഷപ്പെട്ടത്. തിരിച്ചറിഞ്ഞ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

മുൻ റേഡിയോ ജോക്കി രാജേഷിന്‍റെ കൊലപാതകത്തിലെ മുഖ്യ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ്. അലിഭായ് എന്നറിയപ്പെടുന്നയാളാണ് രക്ഷപ്പെട്ടത്. തിരിച്ചറിഞ്ഞ മറ്റ് രണ്ട് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

രാജേഷിന്‍റെ കൊലപാതകത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് കണ്ടെത്തിയ പൊലീസ് കൊലപാതകത്തില്‍ പങ്കെടുത്ത മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ക്ക് വേണ്ടിയുടെ തിരച്ചില്‍ അന്യ സംസ്ഥാനങ്ങളിലേക്ക് അടക്കം വ്യാപിപ്പിച്ചിരിക്കുന്നതിനിടയിലാണ് പ്രധാന പ്രതി രാജ്യം വിട്ടതായി അന്വേഷണസംഘം സ്ഥിരീകരിക്കുന്നത്. രാജേഷിനെ കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രധാന പ്രതി അലിഭായ് രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തല്‍. ഖത്തറിലേക്ക് പോയെന്നാണ് സംശയം. അലിഭായ് ഉൾപ്പെടെ രണ്ട് പേർക്കായി കഴിഞ്ഞ ദിവസം പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചെങ്കിലും ഇതിന് മുൻപ് തന്നെ രക്ഷപ്പെടുകയായിരുന്നു. അലിഭായ് നേരത്തെയും ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.

പൊലീസ് തിരിച്ചറിഞ്ഞ മറ്റ് രണ്ട് പ്രതികള്‍ വിദേശത്തേക്ക് കടന്നോയെന്ന് പരിശോധിച്ച് വരികയാണ്. മറ്റൊരാൾ കൂടി ക്വട്ടേഷൻ സംഘത്തിലുണ്ടെങ്കിലും ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. രാജേഷിനെ കൊലപ്പെടുത്താനുള്ള ക്വട്ടേഷന്‍ വിദേശത്ത് നിന്നാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

Similar Posts