Kerala
പണിമുടക്കിലും പ്രചരണ ചൂടൊഴിയാതെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍പണിമുടക്കിലും പ്രചരണ ചൂടൊഴിയാതെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍
Kerala

പണിമുടക്കിലും പ്രചരണ ചൂടൊഴിയാതെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥികള്‍

Subin
|
1 Jun 2018 7:30 PM GMT

യാത്രകളില്‍ നിന്ന് നാല് ചക്ര വാഹനങ്ങള്‍ മാറിനിന്നതൊഴിച്ചാല്‍ സിഐടിയു, ഐഎന്‍ടിയുസി നേതാക്കളായ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാക്കിയെല്ലാം പതിവുപോലെയായിരുന്നു

ഇന്നലെ സംസ്ഥാന വ്യാപകമായി പണിമുടക്കായിരുന്നുവെങ്കിലും ട്രേഡ് യൂണിയന്‍ നേതാക്കളായ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ക്ക് അധിക ജോലിയുണ്ടായിരുന്നു. കൊടും ചൂടത്ത് ഇരുചക്രവാഹനങ്ങളില്‍ വോട്ടര്‍മാരെ കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. കൊടും ചൂടിനെ പ്രതിരോധിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ വെള്ളം കുടിക്കേണ്ടി വന്നു പണിമുടക്ക് ദിനത്തില്‍.

യാത്രകളില്‍ നിന്ന് നാല് ചക്ര വാഹനങ്ങള്‍ മാറിനിന്നതൊഴിച്ചാല്‍ സിഐടിയു, ഐഎന്‍ടിയുസി നേതാക്കളായ സ്ഥാനാര്‍ത്ഥികള്‍ക്ക് ബാക്കിയെല്ലാം പതിവുപോലെയായിരുന്നു. ഇരുചക്രവാഹങ്ങളെയായിരുന്നു സജി ചെറിയാനും ഡി വിജയകുമാറും ഏറ്റവും കൂടുതല്‍ ആശ്രയിച്ചത്. എസി വാഹനങ്ങളുടെ കുളിര്‍മയില്ലാതിരുന്നതിനാല്‍ കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ കുറേ വെള്ളം കുടിക്കേണ്ടിയും വന്നു. രാവിലെ മംഗലം ഭാഗത്ത് നടന്നു വീടുകളില്‍ കയറിയ സജി ചെറിയാന്‍ തുടര്‍ന്ന് ബൈക്ക് യാത്രകള്‍ ആരംഭിച്ചു. പെരിങ്ങാലയില്‍ കല്യാണ വീട്ടിലും പിന്നീട് പലയിടങ്ങളിലായി മരണ വീടുകളിലും എത്തി.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ രാവിലെ 6 മണിമുതല്‍ പുലിയൂരില്‍ വീടുകള്‍ സന്ദര്‍ശിച്ചു. വൈകുന്നേരം വിവിധ ഭാഗങ്ങളിലായി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തു. വിജയകുമാര്‍ പ്രസിഡന്റായ ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന്റെ ഉദ്ഘാടനച്ചടങ്ങില്‍ അദ്ധ്യക്ഷനായി.

ബിഎംഎസ് സമരത്തിലില്ലാത്തതുകൊണ്ട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍പിള്ളയ്ക്ക് വേറൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. എഴുമണി മുതല്‍ പ്രചരണം ആരംഭിച്ചു. പാണ്ടനാട് ഭാഗത്തായിരുന്നു ശ്രീധരന് പിള്ളയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍.

Similar Posts