Kerala
പ്രതിപക്ഷ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കംപ്രതിപക്ഷ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം
Kerala

പ്രതിപക്ഷ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം

admin
|
1 Jun 2018 12:58 AM GMT

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കം. ആകെയുള്ള 22 എംഎല്‍എമാരില്‍ 12 പേര്‍ ഐ വിഭാഗക്കാരാണ്. പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉന്നയിച്ചതായാണ് വിവരം.

പ്രതിപക്ഷ നേതാവിനെച്ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ഉയര്‍ന്നേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ ഐ ഗ്രൂപ്പിനാണ് മുന്‍തൂക്കം. ആകെയുള്ള 22 എംഎല്‍എമാരില്‍ 12 പേര്‍ ഐ വിഭാഗക്കാരാണ്. പ്രതിപക്ഷ നേതൃസ്ഥാനം വേണമെന്ന ആവശ്യം ഐ ഗ്രൂപ്പ് ഉന്നയിച്ചതായാണ് വിവരം.

കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഉമ്മന്‍ചാണ്ടി നയിക്കുന്ന എ വിഭാഗത്തിന്റെ മുന്‍തൂക്കം ഇല്ലാതാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഏഴ് പേര്‍ മാത്രമാണ് എ ഗ്രൂപ്പില്‍ നിന്ന് വിജയിച്ചത്. ഐ ഗ്രൂപ്പില്‍ നിന്ന് 12 പേരും. ഒരാള്‍ വി എം സുധീരന്‍ അനുകൂലിയും രണ്ടുപേര്‍ ഗ്രൂപ്പില്ലാത്തവരും. പ്രതിപക്ഷ നേതൃ സ്ഥാനം വേണമെന്ന ആവശ്യം ഐ ഗ്രൂപ്പ് പാര്‍ട്ടിക്കകത്ത് ഉന്നയിച്ചുകഴിഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രി വരെ ആകാന്‍ യോഗ്യതയുളളയാളാണെന്ന് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റ് ആര്‍ ചന്ദ്രശേഖരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് ആരാകണമെന്ന തര്‍ക്കം മുന്നണിക്കകത്തും ഉയരാനിടയുണ്ട്. ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി രംഗത്തെത്തി. കോണ്‍ഗ്രസ് എം എല്‍ എമാരില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടുതല്‍ ഐ ഗ്രൂപ്പിനൊപ്പമാണ്. പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നേതാവിനെച്ചൊല്ലി തര്‍ക്കം ഉയര്‍ന്നാല്‍ ഐ വിഭാഗത്തെ മറികടക്കുക എ ഗ്രൂപ്പിന് പ്രയാസകരമാകും.

Similar Posts