Kerala
ഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നുഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നു
Kerala

ഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമാകുന്നു

Ubaid
|
2 Jun 2018 11:27 AM GMT

രണ്ടു മാസത്തോളമായി പെയ്യുന്ന മഴയാണ് ഏലപ്പെടികളിൽ അഴുകൽ രോഗം ബാധിക്കാൻ കാരണമായത്.

മഴ ശക്തമായതോടുകൂടി ഇടുക്കിയില്‍ ഏലച്ചെടികളില്‍ അഴുകല്‍ രോഗം വ്യാപകമായി. കടുത്തവേനലില്‍ ഏലംകൃഷി നശിച്ചതിന്റെ ദുരിതം മാറുന്നതിന് മുമ്പ് അഴുകല്‍ രോഗം കൂടി ബാധിച്ചത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

രണ്ടു മാസത്തോളമായി പെയ്യുന്ന മഴയാണ് ഏലപ്പെടികളിൽ അഴുകൽ രോഗം ബാധിക്കാൻ കാരണമായത്. ഫൈറ്റോതോറ എന്ന ഫംഗസാണ് ഈ രോഗമുണ്ടാക്കുന്നത്. മഴക്കൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിൻറെ അളവു കൂടുന്നത് ഫൈറ്റോതോറ ഫംഗസിൻറെ വളർച്ചക്ക് കാരണമാകുന്നത്. ഏലക്കായിലാണ് ആദ്യം രോഗലക്ഷണങ്ങൾ കാണുന്നത്. ഇത് പിന്നീട് കായുണ്ടാകുന്ന ശരത്തിലേക്ക് പടരും. രോഗം മൂർച്ഛിക്കുന്നതോടെ ചെടികളുടെ നാന്പുകൾ വരെ അഴുകും. കായുണ്ടാകുന്ന ശരത്തിൽ അഴുകൽ ബാധിച്ചാൻ വിളവ് നശിക്കും. ശരങ്ങൾ മുറിച്ചു മാറ്റേണ്ടിയും വരും. പല തോട്ടങ്ങളിലും നിരവധി ചെടികൾക്ക് രോഗം ബാധിച്ചിട്ടുണ്ട്.

വേനല്‍ക്കാലത്ത് ജലസേചനം നടത്തി പരിപാലിച്ചുപോന്ന ഏലച്ചെടികളാണ് ഇപ്പോള്‍ നശിക്കുന്നത്. ഒപ്പം ചില സ്ഥലങ്ങളിൽ തട്ടമറിച്ചിൽ രോഗവും വ്യാപകമാകുന്നുണ്ട്. ജില്ലയില്‍ ഇപ്പോള്‍ ഏലം ഉല്‍പ്പാദനം 30 ശതമാനം മുതല്‍ 40 ശതമാനം വരംയായി കുറഞ്ഞു നെരത്തെ ഇത് 60 മുതല്‍ 75 ശതമാനം വരെയായിരുന്നു.കടുത്ത വേനലില്‍ ഏലചെടികള്‍ കരിഞ്ഞുണങ്ങിയത് മൂലം കനത്ത നഷ്ടമായിരുന്നു കര്‍ഷകര്‍ക്ക്. ഏലത്തിന്‍റെ വിലതകര്‍ച്ചും കാര്‍ഷിക നാശവും കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കുന്നു.എന്നാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രോഗബാധ കുറവാണെന്നാണ് ഏലം ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നത്.

Similar Posts