സംസ്ഥാനത്ത് വിപുലമായ റിപ്പബ്ലിക് ദിന ആഘോഷപരിപാടികള്‍
|ജലസംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം ഓര്‍മപ്പെടുത്തുന്നുതായിരുന്നു ഗവര്‍ണറുടെ സന്ദേശ പ്രസംഗം
സംസ്ഥാനത്ത് വിപുലമായ ആഘോഷപരിപാടികളാണ് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം റിപ്പബ്ലിക് ദിന
സന്ദേശം നല്‍കി. വരള്‍ച്ചയുടെ നാളുകളില്‍ ജലസംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജില്ലകളില്‍ നടന്ന പരിപാടികളില്‍ വിവിധ മന്ത്രിമാര്‍ പങ്കെടുത്തു
സംസ്ഥാനതല ആഘോഷം തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്നു. രാവിലെ 8.30 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയപതാകയുയര്‍ത്തി. സായുധസേനയും മറ്റ് വിഭാഗങ്ങളും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡും നടന്നു. ജലസംരക്ഷണത്തിന്റെയും ജൈവകൃഷിയുടെയും പ്രാധാന്യം ഓര്‍മപ്പെടുത്തുന്നുതായിരുന്നു ഗവര്‍ണറുടെ സന്ദേശ പ്രസംഗം
ബഹുസ്വരതയുടെ അംഗീകാരമാണ് ദേശിയതയെന്നും അതിദേശീയത ഫാസിസത്തിലേക്കുള്ള വഴിയാണെന്നും എറണാകുളത്ത് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അസഹിഷ്ണുതക്കെതിരയുളള സന്ദേശമാണ് മലപ്പുറത്ത് പതാകയുയര്‍ത്തിയ മന്ത്രി ടി പി രാമകൃഷ്ണന്‍ നല്‍കിയത്. രാഷ്ട്രീയ സമത്വത്തില്‍ അധിഷ്ടിതമായ ദേശരാഷ്ട്രമാണ് റിപ്പബ്ലിക്ക് കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍ഗോഡ് പറഞ്ഞു. മതേതരത്വം കൈമോശം വരുമോ എന്ന ആശങ്കയിലൂടെയാണ് രാജ്യം കടന്നു പോകുന്നതെന്ന് വയനാട് നടന്ന റിപ്പബ്ലിക് ദിന സന്ദേശത്തില്‍ മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കൊല്ലത്ത് മന്ത്രി പി തിലോത്തമനും പത്തനംതിട്ടയില്‍ കടകംപളളി സുരേന്ദ്രനും പങ്കെടുത്തു. മാത്യു ടി തോമസ്
ആലപ്പുഴയിലും മന്ത്രി ജി സുധാകരന്‍ കോട്ടയത്തും ദേശീയപതാകയുയര്‍ത്തി. മന്ത്രി എം എം മണി ഇടുക്കിയില്‍ നടന്ന ആഘോഷപരിപാടിയില്‍ പങ്കെടുത്തു. തൃശൂരും പാലക്കാടും കോഴിക്കോടും കണ്ണൂരും യഥാക്രമം മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, എ കെ ബാലന്‍, വി എസ് സുനില്‍കുമാര്‍ എ കെ ശശീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.