Kerala
Kerala

കൃഷ്ണദാസിന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജിഷ്ണുവിന്‍റെ അമ്മ സുപ്രീംകോടതിയില്‍

admin
|
2 Jun 2018 11:15 AM GMT

കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിലൂടെ ജിഷ്ണു കേസിലെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസിലെ തെളിവുകള്‍ അട്ടിമറിക്കാന്‍ കൃഷ്ണദാസിന് എളുപ്പം സാധിക്കും

നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി കൃഷ്ണദാസിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ സുപ്രിം കോടതിയെ സമീപിച്ചു. കൃഷ്ണദാസിന് ജാമ്യം അനുവദിച്ചതിലൂടെ ജിഷ്ണു കേസിലെ അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. സമൂഹത്തില്‍ ഉന്നത സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസിലെ തെളിവുകള്‍ അട്ടിമറിക്കാന്‍ കൃഷ്ണദാസിന് എളുപ്പം സാധിക്കും. അതിനാല്‍ ജാമ്യം റദ്ദാക്കി പൊലീസ് കസ്റ്റഡിയില്‍ വിടണമെന്നും, ശാസ്ത്രീയ തെളിവെടുപ്പിന് വിധേയനാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്വാശ്രയക്കോളേജുകളിലെ ഇടിമുറികളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവും ഹരജിയിലുണ്ട്. മുന്‍കൂര്‍ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു

Similar Posts