ജോസ് തെറ്റയിലിന് സീറ്റില്ല
|മുന്‍മന്ത്രി ജോസ് തെറ്റയിലിനെ ഒഴിവാക്കി അഞ്ച് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ഥികളെ ജെഡിഎസ് പ്രഖ്യാപിച്ചു.
അങ്കമാലിയില്‍ എംഎല്‍എ ജോസ് തെറ്റയിലിനെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ജനതാദള്‍ എസ് ഒഴിവാക്കി. പാര്‍ട്ടിയുടെ മറ്റ് മൂന്ന് സിറ്റിങ് എംഎല്‍എമാരും മത്സരിക്കും. ചിറ്റൂരില്‍ മുന്‍ എംഎല്‍എ കെ കൃഷ്ണന്‍കുട്ടിയാണ് സ്ഥാനാര്‍ഥി.
ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജെഡിഎസ് നേതൃയോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമായത്. ജെഡിഎസ് മത്സരിക്കുന്ന 5 സീറ്റുകളിലേക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. അങ്കമാലിയില്‍ സിറ്റിങ് എംഎല്‍എയായ ജോസ് തെറ്റയിലിന് പകരം മുന്‍ അങ്കമാലി നഗരസഭ അധ്യക്ഷന്‍ ബെന്നി മുഞ്ഞേലിയാണ് മത്സരിക്കുക. ലൈംഗികാരോപണ വിധേയനായ ജോസ് തെറ്റയിലിനെ മാറ്റിനിര്‍ത്തണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. സിറ്റിങ് എംഎല്‍എമാരായ ജമീല പ്രകാശം കോവളത്തും സി കെ നാണു വടകരയിലും മാത്യു ടി തോമസ് തിരുവല്ലയിലും മത്സരിക്കും. കഴിഞ്ഞ തവണ മത്സരിച്ച മലപ്പുറം മണ്ഡലത്തിന് പകരം ഇത്തവണ ചിറ്റൂര്‍ മണ്ഡലത്തില്‍ ജെഡിഎസ് മത്സരിക്കും.
ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടി സ്ഥാനാര്‍ഥിയാകും. വീരേന്ദ്രകുമാറിനൊപ്പം പാര്‍ട്ടി വിടുകയും പിന്നീട് തിരിച്ചുവരുകയും ചെയ്ത കെ കൃഷ്ണന്‍കുട്ടി ചിറ്റൂരിലെ മുന്‍ എംഎല്‍എ കൂടിയാണ്.